Image

പിഞ്ച്‌റ തോഡ് നേതാവ് നടാഷ നര്‍വലിന് ജാമ്യം

Published on 02 June, 2020
പിഞ്ച്‌റ തോഡ് നേതാവ് നടാഷ നര്‍വലിന് ജാമ്യം
ന്യൂഡല്‍ഹി: പൗരത്വസമരത്തില്‍ പങ്കാളിയായ ജെ.എന്‍.യുവിലെ പിഞ്ച്‌റ തോഡ് നേതാവ് ദേവാംഗന കലിതക്ക് തിഹാര്‍ കോടതി മജിസ്‌ട്രേറ്റ് അഭിനവ് പാണ്ഡെ ജാമ്യം അനുവദിച്ചു. പതിവ് കുറ്റവാളിയല്ലെന്നും മുമ്പ് ഇത്തരം കേസുകളിലൊന്നും പ്രതിയായിട്ടില്ലെന്നും പറഞ്ഞാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ക്രിമിനല്‍ ഗൂഢാലോചന അടക്കം 12 കുറ്റകൃത്യങ്ങള്‍ ചുമത്തിയ  പൊലീസിനോട് നടാഷ നര്‍വല്‍ അക്രമത്തില്‍ ഏര്‍പ്പെട്ടതിന്‍െറ സി.സി.ടി.വി ദൃശ്യം ഇല്ലെന്ന് കോടതി പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിലാണോ അക്രമത്തിലാണോ പ്രതി പങ്കെടുത്തതെന്ന് വിചാരണവേളയില്‍ തെളിവ് പരിശോധിച്ചേ പറയാനാകൂ എന്നും ജാമ്യം അനുവദിക്കരുതെന്ന പൊലീസ് വാദം തള്ളി മജിസ്‌ട്രേറ്റ് പറഞ്ഞു.

അതേസമയം, കലിതയോടൊപ്പം അറസ്റ്റിലായ പിഞ്ച്‌റ തോഡ് നേതാവ് നടാഷ നര്‍വലിനും അതിനുമുമ്പേ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പിഞ്ച്‌റ തോഡ് പ്രവര്‍ത്തകരായ സഫൂറ സര്‍ഗറിനും ഗുല്‍ഫിഷക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക