Image

ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍

Published on 03 June, 2020
ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍
സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കൈറ്റ് വിക്ടേഴ്‌സ് സിഇഒ ആയ കെ അന്‍വര്‍ സാദത്താണ് അറിയിച്ചത്.
കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി ഫസ്റ്റ് ബെല്ലില്‍ അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നത് സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്ന് കേരള പൊലീസും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക