ന്യൂഡല്‍ഹി: ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്കിയ ഹരജി സുപ്രീം േകാടതി തള്ളി. ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഡല്‍ഹി നിവാസിയായ നമ എന്നയാളാണ് ഹരജി നല്‍കിയത്. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് രാജ്യത്തിെന്റ പേര് 'ഇന്ത്യ' എന്നത് മാറ്റി 'ഭാരത്' എന്നാക്കാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.