Image

പമ്പയിലെ മണല്‍ക്കൊള്ള: വനം സെക്രട്ടറിയുടെ നിലപാട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് രമേശ് ചെന്നിത്തല

Published on 03 June, 2020
പമ്പയിലെ മണല്‍ക്കൊള്ള: വനം സെക്രട്ടറിയുടെ നിലപാട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: പമ്പയിലെ മണല്‍ക്കൊള്ളയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് വനംസെക്രട്ടറിയുടെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്റെ മറവില്‍ ഏതു തട്ടിപ്പും കേരളത്തില്‍ നടക്കുമെന്ന് സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മന്ത്രിസഭയെ മറികടന്ന് മണല്‍നീക്കത്തിന് അനുമതി നല്‍കാന്‍ വിരമിക്കുന്നത് തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ്, നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ മേത്ത, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. 

മാലിന്യം വാരാനുള്ള അനുവാദത്തെ മണല്‍ കടത്താനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്തത്. കോടികണക്കിന് രൂപയുടെ മണല്‍ കടത്താന്‍ ആരും അറിയാതെ മുന്‍ ചീഫ് സെക്രട്ടറിയെ കൊണ്ട് ഉത്തരവിറക്കിപ്പിക്കുകയായിരുന്നു. ഈ തീരുമാനം എടുക്കാന്‍ ആരാണ് ടോം ജോസ് അടക്കമുള്ളവര്‍ക്ക് അനുവാദം കൊടുത്തതെന്നും ചെന്നിത്തില ചോദിച്ചു. 

2019-ലെ ക്യാബിനറ്റ് തീരുമാനം നിലവിലുള്ളപ്പോള്‍ അത് മറികടന്നാണ് വിരമിച്ച ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്ടറില്‍ നിലയ്ക്ക
ലില്‍ പോയി മണല്‍ക്കൊള്ള നടത്താനുള്ള വഴിയൊരുക്കിയത്. വനം വകുപ്പ് മണല്‍ നീക്കം നടത്തണമെന്നാണ് ക്യാബിനറ്റ് തീരുമാനം. എന്നാല്‍ വനം വകുപ്പോ വനം മന്ത്രിയോ 
ഇതറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക