Image

ശ്മശാനത്തെ ചൊല്ലി തര്‍ക്കം: കൊവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്‌കാരം നടത്താനായില്ല

Published on 03 June, 2020
ശ്മശാനത്തെ ചൊല്ലി തര്‍ക്കം: കൊവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്‌കാരം നടത്താനായില്ല


തിരുവനന്തപുരം: ശമശാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ച വൈദികന്റെ സംസ്‌കാരം നടത്താനായില്ല. നാലാഞ്ചിറ സ്വദേശിയായ റവ.ഫാ. കെ.ജി വര്‍ഗീസിന്റെ (77) സംസ്‌കാരമാണ് മാറ്റിവച്ചത്. വൈദികന്റെ ഇടവക ദേവാലയത്തിലെ സെമിത്തേരിയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്താന്‍ കഴിയാത്തതിനാല്‍ മലമുകളിലെ ശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തുകയായിരുന്നു. 

പല മതവിഭാഗങ്ങള്‍ സംസ്‌കാരത്തിന് ഉപയോഗിക്കുന്ന ശ്മശാനമാണിത്. ഇവിടെ സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് മുന്‍പും തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരെ അനുനയിപ്പിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്. 

കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം 12 അടി താഴ്ചയില്‍ കുഴിയെടുത്ത് വേണം മൃതദേഹം സംസ്‌കാരിക്കാന്‍. എന്നാല്‍ വൈദികന്റെ ഇടവക സെമിത്തേരിയില്‍ ഇത് കഴിയാത്തതിനാലാണ് മലമുകളിലെ ശ്മശാനം തെരഞ്ഞെടുത്തത്. 

ഇന്നലെയാണ് വൈദികന്‍ മരണമടഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ഏപ്രില്‍ 20നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനുശേഷം പേരൂര്‍ക്കടയിലേക്ക് മാറ്റിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക