Image

ദേവികയുടെ മരണത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: വി.മുരളീധരന്‍

Published on 03 June, 2020
ദേവികയുടെ മരണത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: വി.മുരളീധരന്‍


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പഠനക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വളാഞ്ചേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധന്‍. മുന്നൊരുക്കമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലേക്ക് കുട്ടികളെ തിടുക്കത്തില്‍ തള്ളിവിട്ട സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ദേവികയുടെ മരണത്തിന് ഉത്തരവാദി. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിയും ആ കുടുംബത്തോട് ക്ഷമ ചോദിക്കണമെന്നും മുരളീധരന്‍ ട്വിറ്റിലുടെ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക