പിറവത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടു പേര്‍
VARTHA
03-Jun-2020
VARTHA
03-Jun-2020

പിറവം.:പിറവത്ത് പാറമട ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒരാള്‍ പ്രദേശവാസികളും മറ്റൊരാള്‍ ഒഡീഷ സ്വദേശിയുമാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിശമന സേന അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൂന്നരയോടെ കല്ലുകള്‍ക്കിടയില്‍പെട്ടവരെ പുറത്തെടുത്തുവെങ്കിലും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിയ്ക്ക് മരിക്കുകയായിരുന്നു.
അപകടമുണ്ടായത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടയിലാണെന്ന് സൂചനയുണ്ട്. പഞ്ചായത്ത് പാറമടയ്ക്ക് പ്രവര്‍ത്തന അനുമതി പുതുക്കി നല്‍കിയിരുന്നില്ല. ഹൈക്കോടതിയുടെ അനുകൂല ത്തരവ് ഉണ്ടെന്ന് പറഞ്ഞാണ് ഉടമ രണ്ടാഴ്ചത്തേക്ക് പ്രവര്‍ത്തനം തുടങ്ങിയതെന്നും അതുപ്രകാരമാണെങ്കില്‍ ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടയാണെന്നും 2017ലും ഇവിടെ അപകടമുണ്ടായി ഒരു സ്ത്രീ മരണപ്പെട്ടിരുന്നുവെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. 2003ല്‍ ഹൈക്കോടതി നിര്‍ത്തിവയ്പിച്ച പാറമട ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വീണ്ടും പ്രവര്‍ത്തനം നടത്താനുള്ള അനുമതി സമ്പാദിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments