കുറ്റപത്രം സമര്‍പ്പിച്ചില്ല; പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം
VARTHA
03-Jun-2020
VARTHA
03-Jun-2020

കൊച്ചി: എറണാകുളത്ത് പ്രളയ ഫണ്ട് തട്ടിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ്. ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിധിന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ഈ കേസില്‍ ഇപ്പോഴും മൂന്നു പ്രതികള്‍ പിടിയിലാകാനുണ്ട്. സി.പി.എം നേതാവ് അന്‍വര്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരും രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയുമാണ് പിടിയിലായത്. ഇന്നലെ നിധിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വന്നിരുന്നുവെങ്കിലും ഗുരുതരമായ കേസ് ആയതിനാല്‍ ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ 90 ദിവസം പൂര്‍ത്തിയായതോടെ കുറ്റപത്രം നല്‍കിയില്ലെന്ന സാങ്കേതിക കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി വിഷ്ണുവിനെതിരെ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തിയിരുന്നില്ല.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments