Image

ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ പഠനകേന്ദ്രങ്ങള്‍

Published on 03 June, 2020
ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന്‍ പഠനകേന്ദ്രങ്ങള്‍


തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേല്‍നോട്ടത്തില്‍ ഓഫ്ലൈന്‍ ക്ലാസ്സുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഓണ്‍ലൈന്‍ പഠനസംവിധാനം ഇല്ലാത്ത 261784 കുട്ടികള്‍ക്ക് സൗകര്യമൊരുക്കും. ടിവി, ഫോണ്‍ തുടങ്ങിയ സംവിധാനമില്ലാത്ത ആര്‍ക്കും പഠനം നഷ്ടമാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ ക്ലാസ്സിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ കണ്ണമ്പടി, ഇടമലക്കുടി തുടങ്ങിയ ആദിവാസി ഊരുകളില്‍ ഓഫ്ലൈന്‍ പഠനകേന്ദ്രമൊരുക്കും. മറ്റ് പിന്നോക്കമേഖലകളിലും സമാനമായ സൗകര്യങ്ങള്‍ ഒരുക്കും. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. ഈ കേന്ദ്രങ്ങളിലേക്ക്കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ പഠനത്തിനുള്ള സംവിധാനമൊരുക്കാനും സമഗ്രശിക്ഷാ കേരളം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക