ജലജീവന്‍ പദ്ധതി 2024-ല്‍ പൂര്‍ത്തിയാകും- മുഖ്യമന്ത്രി
VARTHA
03-Jun-2020
VARTHA
03-Jun-2020
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ പദ്ധതി 2024-ല്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏകദേശം 22,720 കോടി രൂപയാണ് ഇതിന് മൊത്തം ചെലവ് വരിക. ഈ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചുവെന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തുല്യമായി തുക വകയിരുത്തുന്ന പദ്ധതിയില്‍ എല്ലാ ഗ്രാമവീടുകളിളും വെള്ളമെത്തിക്കാന്‍ 52,85,000 കണക്ഷന്‍ നല്‍കേണ്ടി വരും. ഗ്രാമ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലും വെള്ളമെത്തിക്കുന്നതാണ് ജലജീവന്‍ മിഷന്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2020-21 സാമ്പത്തിക വര്‍ഷത്തേക്ക് 880 കോടി രൂപയുടെ പദ്ധതി അടങ്കലിനാണ് അംഗീകാരം നല്‍കിയത്. ഗ്രാമ പഞ്ചായത്തുകള്‍ക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ പ്രധാന ചുമതല. ഒന്നിലധികം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണെങ്കില്‍ ഏകോപനത്തിനായി വിവിധ ഗ്രാമ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments