പമ്പ ത്രിവേണിയിലെ മണല്‍നീക്കം: ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടി ആര്‍ക്കും തടയാനാവില്ല- മുഖ്യമന്ത്രി
VARTHA
03-Jun-2020
VARTHA
03-Jun-2020

തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലും എക്കലും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം നടത്തുന്നതാണെന്നും അത് ആര്‍ക്കും തടയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞകാര്യം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ദുരന്ത നിവാരണ നിയമം പ്രയോഗിച്ചാല്‍ ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ല. വനത്തിലൂടെ ഒഴുകുന്ന നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം നിയന്ത്രണം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കളക്ടര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കളക്ടര്‍ തുടരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തെ നദികളില്‍ എക്കല്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. എക്കല്‍ നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ നടപടികള്‍ ഫലപ്രദമായില്ല. സംസ്ഥാനത്തെ പ്രധാന നദികളിലൊന്നാണ് പമ്പാനദി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അവിടെ പ്രശ്നങ്ങളുണ്ടായി. എന്നാല്‍ എക്കല്‍ നീക്കുന്നതില്‍ കാലതാമസം വന്നു. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് തടസങ്ങള്‍ നീക്കാനാണ്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments