ജോര്‍ദാനില്‍ നിന്നെത്തിയ പൃഥ്വിരാജിന്റെ സംഘത്തിലൊരാള്‍ക്ക് കൊവിഡ്
FILM NEWS
03-Jun-2020
FILM NEWS
03-Jun-2020

നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനിലെ ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയെത്തിയ സംഘത്തിലെ അംഗത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സിനിമാസംഘത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ്-19. ആടുജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാസഹായിയായാണ് ഇദ്ദേഹം പോയത്. വിവരം പുറത്തു വന്നതോടെ സംഘാംഗങ്ങള്‍ ആശങ്കയിലാണ്.
പൃഥ്വിരാജും സംഘവും തിരിച്ചെത്തിയ വിമാനത്തിലാണ് ഇദ്ദേഹവും മടങ്ങിയെത്തിയത്. ആദ്യം എടപ്പാള്‍ കോവിഡ് കെയര്‍ സെന്ററിലും പിന്നീട് വീട്ടിലും നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. നേരത്തേ ആടു ജീവിതം ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്ന് മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന നടന്‍ പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെ അറിയിച്ചിരുന്നു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments