Image

ഫോമാ: രജിസ്ട്രേഷൻ തുക മുഴുവന്‍ ലഭ്യമാക്കുന്നതില്‍ അഭിനന്ദനം; ജനറല്‍ ബോഡിയുടെ തീയതി നിശ്ചയിക്കാന്‍ നിര്‍ദേശം

Published on 03 June, 2020
ഫോമാ: രജിസ്ട്രേഷൻ  തുക മുഴുവന്‍ ലഭ്യമാക്കുന്നതില്‍ അഭിനന്ദനം; ജനറല്‍ ബോഡിയുടെ തീയതി നിശ്ചയിക്കാന്‍ നിര്‍ദേശം
ഫോമായുടെ ക്രൂസ് കണ്‍വന്‍ഷനു രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ തുക മുഴുവന്‍ ഈ മാസം തിരിച്ചു നല്‍കുമെന്ന ജനറല്‍ സെക്രട്ടറിയുടെ അറിയിപ്പ് അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ തോമസ് ടി. ഉമ്മന്‍, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യുസ് ജെ. ചെരുവില്‍, കമ്പ്ലയന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജു എം വര്‍ഗീസ് എന്നിവര്‍ സ്വാഗതം ചെയ്തു.

ഏതാനും മാസങ്ങളായി ഫോമായുടെ കൗണ്‍സിലുകളും ഇതിനായി ശ്രമിച്ചു വരികയായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുഴുവന്‍ തുകയും തിരിച്ചു കിട്ടണമെന്ന ശക്തമായ നിലപാടാണ് കൗണ്‍സിലംഗങ്ങളും സ്വീകരിച്ചത്. 200 ഡോളര്‍ കുറഞ്ഞാല്‍, നാലംഗ കുടുംബത്തിനു 800 ഡോളര്‍ നഷ്ടപ്പെടുമെന്ന സ്ഥിതി ഉണ്ടായിരുന്നു. അത് ഒഴിവാക്കണമെന്ന് എകിസ്‌ക്യൂട്ടിവിനോടും കണ്വന്‍ഷന്‍ ചെയറിനോടും കൗണ്‍സിലുകള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്തായാലും ആര്‍ക്കും തുക നഷ്ടപ്പെടാതെ പ്രശ്നം തീര്‍ന്നതില്‍ സന്തോഷമുണ്ട്. എക്സിക്യൂട്ടിവിനെയും കണ്‍ വന്‍ഷന്‍ ചെയര്‍ ബിജു ലോസനെയും ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു.

ഇക്കൊല്ലം കണ്‍ വന്‍ഷനില്ലാത്ത സാഹചര്യത്തില്‍ ഫോമാ ജനറല്‍ ബോഡിയും ഇലക്ഷനും നടത്തുന്നതു സംബന്ധിച്ചും ഭരണഘടനാനുസ്രുതമായി ചില നിര്‍ദേശങ്ങള്‍ കൗണ്‍സിലുകള്‍ സംയുക്തമായി നല്‍കുകയുണ്ടായി. ജൂണ്‍ 24-നു ഈ ഭരണ സമിതി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കും. ഈ ഭരണ സമിതിയുടെ സത്യപ്രതിജ്ഞ നടന്നത് 2018 ലെ കണ്‍വന്‍ഷനില്‍, ജൂണ്‍ 23-നാണ്. എങ്കിലും സാങ്കേതികമായി ഒക്ടോബര്‍ വരെ ഭരണ സമിതിക്കു തുടരാം.

പക്ഷെ അതിനു മുന്‍പ് ജനറല്‍ ബോഡി യോഗവും ഇലക്ഷനും നടക്കണം. ജനറല്‍ ബോഡി ഒരു സമ്മേളനമായി നടത്താമോ എന്നു ഇനിയും വ്യക്തമല്ല. അല്ലെങ്കില്‍ പിന്നെ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും .

ഇലക്ഷനു 60 ദിവസം മുന്‍പ് ഡലിഗേറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണു ചട്ടം. ലിസ്റ്റ് തയ്യാറാക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നു കൗണ്‍സിലുകളുടെ സംയുക്ത യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്.

ജനറല്‍ ബോഡിക്കും ഇലക്ഷനുമുള്ള ക്രുത്യമായ തീയതിയും തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും അടിയന്തര നടപടി എടുക്കാന്‍ പ്രസിഡന്റിനോടും ജനറല്‍ സെക്രട്ടറിയോടും നിര്‍ദ്ദേശിക്കുന്നു. 
Join WhatsApp News
Constitution 2020-06-03 16:26:23
ഇലക്ഷന് 60 ദിവസം മുമ്പ് ഡെലിഗേറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്നാണ് ചട്ടം - കൃത്യമായ ചട്ടം പോലുമറിയാത്ത കൗൺസിൽ ആണല്ലോ
Dr. Jacob Thomas 2020-06-03 18:27:58
Pls read the article before commenting, it is clearly states in the article 60 days before the election delegation has be to declared.
ഫോമൻ 2020-06-03 19:45:14
നാഷണൽ കമ്മറ്റി ഇവരോട് ഉപദേശം ചോദിച്ച് കാണും. കൂടിയാലോചിച്ചിട്ടുള്ള ഉപദേശങ്ങൾ, പത്രത്തിൽ കൊടുത്ത് ഫോട്ടോയും ഇട്ടു. നാട്ടുകാരെ ഇളക്കി വിടുക, വിവാദം ഉണ്ടാക്കുക, അതിൽ നിന്നും ഫോമയെ രക്ഷപ്പെടുത്തുക. മാന്യമായ ഇടപെടൽ...അവാർഡ് കൊടുക്കണം
Palakkaran 2020-06-03 20:30:17
അപ്പോ എന്നാ ഇലക്ഷൻ? ഒന്ന് മൽസരിച്ചിട്ടു തന്നെ കാര്യം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക