Image

അമേരിക്കയിലെ യുദ്ധം കറുത്തവരുടേതല്ല .. തമ്പി ആന്റണി

Published on 03 June, 2020
അമേരിക്കയിലെ യുദ്ധം കറുത്തവരുടേതല്ല .. തമ്പി ആന്റണി
അമേരിക്കയിലെ യുദ്ധം കറുപ്പും വെളുപ്പും തമ്മിലല്ല, മനുഷ്യത്വവും മനുഷ്യത്വരാഹിത്യവും തമ്മിലുള്ളതാണ്. വെളുത്ത വര്‍ഗ്ഗക്കാരന്‍ കറുത്തവനെ കൊന്നിട്ടും കറുത്തവര്‍ ഒരു വെള്ളക്കാരനെയുംപോലും കൊന്നിട്ടില്ല എന്നോര്‍ക്കണം . ഇനി ഇതിലൊന്നിലും പെടാത്ത മറ്റൊരു വര്‍ഗ്ഗം എല്ലാനാട്ടിലുമുണ്ടാകും. അവര്‍
അവസരത്തിനൊത്തു  അന്യന്റെ മുതലുകള്‍ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയുന്ന കൊള്ളക്കാരാണ് . അതില്‍ കറുപ്പും വെളുപ്പും മഞ്ഞയും തവിട്ടുംമെല്ലാമുണ്ട് . അതുകൊണ്ടുതന്നെ അതൊന്നും ജാതീയമോ വര്‍ഗ്ഗീയമോ ആയിരിക്കാനിടയില്ല എന്നാണനുമാനിക്കേണ്ടത്. ഇന്ത്യയിലാണെങ്കില്‍ എല്ലാം വര്‍ഗ്ഗീയമായ
കാഴ്ചപ്പാടിലാണ് നമ്മള്‍ കാണുന്നത്. ഒരു ജാതിയോ ഒരു വര്‍ഗമോ മറ്റൊരു ജാതിയെയോ വര്‍ഗ്ഗത്തെയോ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യ്താല്‍, തെറ്റും ശെരിയും നോക്കാതെ അന്ധമായ മതഭ്രാന്തില്‍പെട്ട് ഒരുകൂട്ടമാളുകള്‍ ഒന്നിച്ചുനിന്നാണ് അവര്‍ക്കെതിരായി ആക്രമണങ്ങള്‍ അഴിച്ചുവുടുന്നത് . അത് മുതലാക്കാന്‍ രാഷ്ട്രീയക്കാരുടെ ഒരു പടതന്നെയുണ്ടാകും. അവരുടെ ലക്ഷ്യം വോട്ടുബാങ്ക് മാത്രമാണ് . നമുക്കറിയാം സിക്കുകാരന്‍ ഇന്ദിരാഗാന്ധിയെ വധിച്ചപ്പോള്‍ സംഭവിച്ചതതാണ്. ആ വധത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ചു, സിക്കുകാരെ തിരഞ്ഞുപിടിച്ചു കൂട്ടക്കൊല ചെയ്യ്തു . എല്ലാ വര്‍ഗ്ഗത്തിലും ജാതിയിലും വിഷം ചീറ്റുന്നവരുണ്ടാകും; കൊള്ളക്കാരും കൊലപാതകികളും പീഡകരും ഉണ്ടാകും. അത്തരക്കാരേ ഒറ്റതിരിഞ്ഞു കാണാതെ ഒരു വരഗ്ഗത്തെയോ ജാതിയെയോ അടച്ചാക്ഷേപിക്കുന്നതില്‍ ഒരു രീതിയാണ് നമ്മള്‍ കണ്ടു ശീലിച്ചിട്ടുള്ളത് . അതുകൊണ്ടു ഒരിക്കലും അത് ശരിയായ പ്രവണതയല്ല . ചില ബാലിക പീഡനങ്ങള്‍പോലും ജാതിതിരിച്ചുള്ള ആക്രമണങ്ങളിലവസാനിക്കുന്നത്, നമ്മുടെ ഈ കാഴ്ചപ്പാടു കാരണമാണ്. ആര് അനീതി കാണിച്ചാലും ഒന്നിച്ചുനിന്ന് അതിനെതിരായി ശബ്ദമുയര്‍ത്തുന്നതാണ് യെധാര്‍ഥാ ജനാധിപത്യരീതി .നീതി നടപ്പാക്കാനുള്ള ബാധ്യത നിയമപാലകര്‍ക്കും കോടതിക്കുമാണ് . ജനക്കൂട്ടത്തിനല്ല . അതാണ് നാം ആദ്യം മനസ്സിലാക്കേണ്ടത്.

അമേരിക്കയില്‍ ഒരൊറ്റ വെള്ളക്കാരന്‍പോലും ഇതുവരെ ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടില്ല, മാത്രമല്ല അവര്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കൊപ്പംനിന്നു പ്രധിഷേധിക്കുകയും ചയ്യുന്നു .
പ്രതിയായ വെള്ളക്കാരനെതിരായി സോഷ്യല്‍ മീഡിയായില്‍ തെറിയഭിഷേകങ്ങളുമില്ലന്നത് ശ്രദ്ധേയമാണ് . ഞാന്‍ താമസിക്കുന്ന കൗണ്ടിയിലെ പ്രതിഷേധങ്ങള്‍ നേരിട്ടേനിക്കറിയാം. തൊണ്ണൂറു ശതമാനവും വെള്ളക്കാരായിരുന്നിട്ടും നീചകൃത്യത്തിനെതിരായി ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് അവരാണ്. തെറ്റുചെയ്യുന്നത് ആരാണെങ്കിലും അതിനെയാണ് ചോദ്യം ചെയ്യേണ്ടത് . എല്ലാവരും ശെരിക്കൊപ്പം നില്‍ക്കുക എന്നതാണ് മാനവികത . അതാണ് അമേരിക്കയെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍നിന്നും നാം മസസ്സിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതായ പാഠം .
ഒരുപക്ഷെ മനപ്പൂര്‍വം കൊല്ലണമെന്നുള്ള ഉദ്ദേശമൊന്നുന്നും ആ വെള്ളക്കാരന്‍ പോലീസ് ഓഫിസര്‍ക്ക് ഉണ്ടായിരിന്നുരിക്കണമെന്നില്ല അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതൊരു ഒറ്റതിരിഞ്ഞ സംഭവമാണ്. അതിനു സാക്ഷിയായ
നിയമപാലകരില്‍ ഏഷ്യന്‍ വശജരുമുണ്ട് . അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയതും വീഡിയോയില്‍ ചിത്രീകരിച്ചതും ഒരു വെള്ളക്കാരിയാണെന്നോര്‍ക്കണം .

പ്രധാന പ്രതിയെയും കൂട്ടരെയും ജോലിയില്‍നിന്നും പിരിച്ചുവിട്ടു, അയാള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമുണ്ടാകും . പക്ഷെ അതിനെതിരായ ആള്‍ക്കൂട്ടനീതി നാപ്പാക്കുക എന്നുമാത്രം ഒരിക്കലും
ഏതു രാജ്യത്തിനായാലും നീതീകരിക്കാനാവില്ല . ഇതൊന്നും ഞാന്‍ ആരെയും നീതീകരിക്കാന്‍വേണ്ടി എഴുതിയതല്ല . നമ്മുടെ കേരളത്തില്‍ പോലീസ് പീഢനംകൊണ്ടു മരിച്ച ആര്‍ക്കെങ്കിലും നീതി ലഭിച്ചിട്ടുണ്ടോ . പോലീസ് കഷ്റ്റഡിയിലെ രാജന്റെയും ഈ അടുത്തകാലത്ത് കൊല്ലപ്പെട്ട ഉദയകുമാറിന്റെയുമൊക്കെ കുടുബത്തിനു നീതി കിട്ടിയോ . പ്രധിഷേധക്കാര്‍ ആക്രമാസക്തരാകുബോള്‍ ഇരയാകുന്നത് ചെറുപ്പക്കാരായ നിയമപാലകരാണ്. അതൊന്നും ഈ ആള്‍ക്കൂട്ടനീതി നടത്തുന്നവര്‍ക്ക് എന്തുകൊണ്ട് മനസ്സിലാകുന്നില്ല . ഒരു ജീവനുവേണ്ടി ഒരുപാട് ജീവനും സ്വത്തും അപഹരിക്കപ്പെടുന്നത് ഒരുതരത്തിലും ന്യായികരിക്കപ്പെടാന്‍ കഴയില്ല .

ബീഫ് തിന്നതിന്റെ പേരില്‍ അതെ നീതി നടപ്പാക്കി, ഒരു നിരപരാധിയായ മുസ്ലീമിനെ നിഷ്‌ക്കരുണം കൊല്ലുബോള്‍, മനുഷ്യജീവനേക്കാള്‍ വിലകല്പിക്കുന്നത് മതത്തിനും ആചാരങ്ങള്‍ക്കുമാണെന്നുവേണം മനസ്സിലാക്കാന്‍ . അത്തരമൊരു രാജ്യത്തു ജീവിച്ചുകൊണ്ട് നമുക്കെങ്ങനെ അമേരിക്കയെ കുറ്റപ്പെടുത്താന്‍ കഴിയും? മധു എന്ന പാവപെട്ട ആദിവാസബാലനെതിരെ ഭക്ഷണം മോഷ്ടിച്ചുവെന്ന കുറ്റമാരോപിച്ച് , ആള്‍ക്കൂട്ട നീതി നടപ്പാക്കി മൃഗീയമായി കൊലപ്പെടുത്തിയതും വിദ്യാസമ്പന്നര്‍ എന്നഭിമാനിക്കുന്ന നമ്മള്‍ ജീവിക്കുന്ന കേരളത്തിലാണെന്ന് മറക്കരുത് . ജോസഫ് സാറിന്റെ കൈവെട്ടിയ കേസില്‍ മാത്രമാണ് നമ്മള്‍ കുറച്ചെങ്കിലും ആത്മസംയമനം പാലിച്ചത്. അതും കേരളത്തിലായതുകൊണ്ടു മാത്രം ജനങ്ങള്‍ ആക്രമാസക്തരായില്ല എന്നതല്ലേ വസ്തുത.
നമ്മള്‍ മതത്തിന്റെ പേരില്‍മാത്രം വോട്ടുചോദിക്കുന്ന ഒരു മതേതര രാഷ്ട്രത്തിലാണെന്നുകൂടി ഓര്‍ക്കുബോള്‍ ഞാന്‍ പറഞ്ഞതിന്റെയൊക്കെ പൊരുള്‍ നിങ്ങള്‍ക്കു മനസിലാകും .

എന്തായാലും ഇപ്പോള്‍ മതവും ജാതിയുമിന്നുമില്ലാത്ത ഒരു സ്വതത്ര ജനാധിപത്യരാജ്യം കത്തിയെരിയുന്നത് വര്‍ഗ്ഗനീതിക്കുവേണ്ടി മാത്രമാണെന്ന് കരുതാന്‍ വഴിയില്ല, എന്നാല്‍ ആക്രമസക്തരായ ജനങ്ങള്‍ ജനക്കൂട്ടനീതി നടപ്പാക്കുന്നതുകൊണ്ടുമാത്രമാണെന്ന് നിസ്സംശയം പറയാം .
പെട്ടെന്നോര്‍മ്മവന്നത് പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്യ്ത യവനിക എന്ന ചിത്രത്തിലെ കേട്ട ഒരവതരണഗാനമാണ് .
'കറുപ്പും വെളുപ്പും കരുക്കള്‍നീക്കും
കളിക്കാര്‍ നമ്മളല്ലോ
കാണികള്‍ നമ്മളല്ലോ
കാലം കളിക്കുന്നു '
ആരോ കൈകൊട്ടി ചിരിക്കുന്നു'
അതെ അങ്ങനെ ഒരു വികാരവുമില്ലാതെ ഇതെല്ലാം കണ്ടുകൊണ്ട് വോട്ടിനുവേണ്ടി ജനങ്ങളെ നോക്കി ചിരിക്കുന്നവരല്ലേ രാഷ്ട്രീയക്കാര്‍ . 
Join WhatsApp News
A reader 2020-06-03 17:25:41
പക്ഷെ കറുത്തവർ കറുത്തവരെ തന്നെ കൊല്ലുന്നുണ്ട് . എന്നും. ചിക്കാഗോ, ബ്രൂക്ലിൻ , എൽ എ, അറ്റ്ലാന്റ .... ആരുണ്ട് പ്രതിഷേധിക്കാൻ???
Boby Varghese 2020-06-04 08:08:18
You are right Mr. Antony. It is a war between pro-Americans against anti Americans. The anti Americans think that the USA must be totally transformed. They don't agree that the USA is exceptional. They hate capitalism. Capitalism is satanic to them. Of course, several of them worship Satan. They think America is the problem and not a solution.
JACOB 2020-06-04 07:47:50
This is the revolution Obama, Biden, Bernie Sanders etc. are talking about. They are disciples of Saul Alinsky. Total destruction of American social order. Making life difficult for H1Bs and Student visa holders.
Smat 2020-06-04 09:19:40
But everybody forgets that the pain and sufferings of the black man, gave you a chance to come here. You took their opportunities and discriminated them. In front of God can you say that you will respect a black man like you salute a white man?
I cannot Breath- another Murder 2020-06-04 10:33:02
Another Man Who Said 'I Can't Breathe' Died in Custody. An Autopsy Calls It Homicide. SEATTLE — A black man who called out “I can’t breathe” before dying in police custody in Tacoma, Washington, was killed as a result of oxygen deprivation and the physical restraint that was used on him, according to details of a medical examiner’s report released Wednesday. The Pierce County Medical Examiner’s Office concluded that the death of the man, Manuel Ellis, 33, was a homicide. Investigators with the Pierce County Sheriff’s Department were in the process of preparing a report about the March death, which occurred shortly after an arrest by officers from the Tacoma Police Department, said the sheriff’s spokesman, Ed Troyer.- posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക