അക്രമത്തിനു ലൈസൻസോ (അനിൽ പുത്തൻ ചിറ )
kazhchapadu
03-Jun-2020
kazhchapadu
03-Jun-2020

ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ പോലീസുകാരന്റെ അമിത ബലപ്രയോഗത്താല്‍ കൊല്ലപ്പെട്ടു! കൊല്ലപ്പെട്ടയാളുടെ പശ്ചാത്തലം 1998ല്‍ മോഷണം, 2002ല്‍ അതിക്രമിച്ച് കടന്നതിന് ജയില്‍, 2005ല്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് ജയില്‍, 2007ല്‍ തോക്ക് ചൂണ്ടി മോഷണത്തിന് ജയില്‍...
കൊല്ലപ്പെട്ടയാള്‍ എണ്ണമില്ലാത്ത കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണോ അതോ ഒരു നിരപരാധിയാണോ എന്നത് ഇവിടുത്തെ വിഷയമേയല്ല. പോലീസുകാരന് കൊല്ലാനുള്ള അധികാരമില്ല, അവിടെ ഒരു ചര്‍ച്ചയുടേയും ആവശ്യമില്ല! പോലീസുകാരന് ശിക്ഷ കിട്ടണം, അതിനും രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല
അതേസമയം നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിന്റെ മറ പറ്റി, മുന്നിലുള്ളതെല്ലാം തല്ലി തകര്‍ത്ത് അഴിഞ്ഞാടുന്ന സാമൂഹ്യവിരുദ്ധരുടെ വ്യാപകമായ ആക്രമണങ്ങള്‍, ദുരിതമല്ലാതെ വേറെന്താണ് സമൂഹത്തിന് നല്‍കുന്നത്?
അമിത സ്വാതന്ത്ര്യം ആപത്താകുന്ന ദയനീയ കാഴ്ചയാണ് അമേരിക്കയില്‍ പല പട്ടണങ്ങളിലും അരങ്ങേറുന്നത്. പകല്‍ സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം വിളിച്ചോടുന്ന വെള്ളരിപ്രാവുകള്‍, ഇരുളിന്റെ മറവില്‍ ഇതേ മനുഷ്യര്‍ ഇരട്ട മുഖങ്ങളുള്ള കലാപകാരികളാകുന്ന പ്രതിഭാസം അവസരം കിട്ടിയാല്‍ മനുഷ്യന് മൃഗമാവാന്‍ അധിക സമയം വേണ്ട!
അക്രമാസക്തരായ ജനക്കൂട്ടം കടകള്‍ തല്ലിപ്പൊളിക്കുന്നു, മുന്നില്‍ കാണുന്നതെല്ലാം തച്ചു തകര്‍ക്കുന്നു. നിയമവാഴ്ച ഇല്ലെങ്കില്‍ ലോകത്തില്‍ എല്ലായിടത്തും ഇതാണ് അവസ്ഥ, ലോക പോലീസെന്നറിയപ്പെടുന്ന അമേരിക്കയിലും സ്ഥിതിഗതികള്‍ വ്യത്യസ്ഥമല്ല! കൊള്ളമുതലുമായി രക്ഷപ്പെടുന്നവരെ കൊള്ളയടിക്കുന്ന 'ഇലനക്കി പട്ടിയുടെ കിറി നക്കി പട്ടികളായി' വേറൊരു കൂട്ടം!
കോവിഡ് മൂലം അമേരിക്കയിലെ പല സംസ്ഥാനങ്ങളും ഭാഗികമായി അടഞ്ഞു തന്നെ കിടക്കുകയാണ്. അക്രമകാരികള്‍ക്ക് അതൊന്നും ബാധകമേയല്ല. ഒരു നേരത്തെ ഭക്ഷണത്തിനോ, അല്ലെങ്കില്‍ അവശ്യ സാധങ്ങള്‍ക്കോ വേണ്ടിയുള്ള പോരാട്ടവുമായി പ്രക്ഷോഭകാരികള്‍ക്കു യാതൊരു സാമ്യവുമില്ല, കൊള്ളയടിക്കപ്പെടുന്ന കടകള്‍ ഷെനാള്‍, ഗുച്ചി, ലൂയി വിറ്റോണ്‍, നൈക്കി തുടങ്ങിയ വിലയേറിയ ഡിസൈനര്‍ സാധനങ്ങള്‍ മാത്രം
കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍, വെട്ടുക്കിളികളെപോലെ കൂട്ടമായി വന്നു ആക്രമിച്ച് മര്‍ദ്ദനവും കല്ലെറിഞ്ഞു കൊല്ലലും, ഇതൊക്കെ അവികിസിത രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന പ്രാകൃത സമ്പ്രദായങ്ങളാണെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചില വണ്ടികളില്‍ പ്രക്ഷോഭകാരികള്‍ അരിവാളും ചുറ്റികയും വരച്ചിരിക്കുന്നു! വെട്ടി നിരത്തലും, തട്ടി തകര്‍ക്കലും അല്ലാതെ ജീവിതത്തില്‍ എന്തെങ്കിലും വെച്ചു പിടിപ്പിക്കുകയോ, നട്ടു വളര്‍ത്തുകയോ ചെയ്തിട്ടില്ലാത്ത പാര്‍ട്ടികളുടെ കൊടികളോട് സാമ്യമുള്ള അടയാളങ്ങള്‍ മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ അധികം കാണാറുള്ളതല്ല.
നിയമത്തിനെ അതിന്റെ വഴിക്ക് വിടാതെ, തല്ലി തകര്‍ത്ത്, എല്ലാം കൊള്ളയടിച്ച്, അഗ്‌നിക്കിരയാക്കാന്‍ വരുന്ന അക്രമികളില്‍ നിന്ന് ദാക്ഷിണ്യം പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യതയാകും. മലയാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷിക്കാന്‍ പോലീസ് മാത്രമേ കാണൂ ഫേസ്ബുക്കിലും WhatsAppലും ഗീര്‍വാണം മുഴക്കുന്നവര്‍ രക്ഷിക്കാന്‍ ഉണ്ടാകില്ല, അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നത് പ്രയോഗികവുമല്ല! താമസിക്കുന്നത് എത്ര സുരക്ഷിതമായ സ്ഥലത്താണെങ്കിലും, കാറുകള്‍ രാത്രി ഗരാജില്‍ ഇടുന്ന പോലുള്ള ചെറിയ മുന്‍ കരുതല്‍ എപ്പോഴും നല്ലതാണ്.
വെളുത്തവരെല്ലാം വര്‍ണ്ണ വെറിയുള്ള വംശീയ വിരോധികളോ, കറുത്തവരെല്ലാം കുറ്റവാളികളോ അല്ല! പോലീസുകാരനോടുള്ള ദേഷ്യവും മരിച്ചയാളോടുള്ള സഹതാപവും മാറി, പൊതുജനങ്ങള്‍ക്ക് ഈ വ്യാപകമായി അക്രമം നടത്തുന്നവരോട് വെറുപ്പായി, അതാണ് ഈ തീവെട്ടിക്കൊള്ള കൊണ്ട് അക്രമികള്‍ നേടിയത്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments