Image

ചെവി ( കവിത: രേഖാ അജിത്ത്)

Published on 03 June, 2020
ചെവി ( കവിത: രേഖാ അജിത്ത്)
ഞാനാണു  ചെവി …….
മുഖമാണെന്നമ്മ
അമ്മക്കു ഞങ്ങൾ  നാലു മക്കൾ
ഒന്നാമനാം കണ്ണായ കണ്ണ്
രണ്ടാമതാണവൾ   നാസിക
മൂന്നാമതായ ചെവിയാണു  ഞാൻ
അമ്മക്കു എന്നും അരുമയാം
നാലമാനായ വായ കുഞ്ഞ്
അമ്മ എന്നും മറ്റു മൂവരെയും
ലാളിച്ചു കൂടെ നിർത്തി.
ഞാനോ എന്നും,  ഏകനായിയകലെയായി
ഇന്നു കൊറോണ എന്ന
മഹാമാരി  മൂലം,
എൻ അമ്മയും മക്കളും
ദുഃഖിച്ചു നിൽപ്പു.
കൊറോണയിൽ നിന്നും  രക്ഷനേടാൻ
അമ്മക്കു  ഇന്നെൻ   താങ്ങു വേണം.
ഇനിയുള്ള കാലം  അവർക്കു , താങ്ങായി എന്നും
 ഞാൻ നിൽക്കും മാസ്കിലൂടെ
ഞാനാണു ചെവി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക