Image

വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായിരുന്ന യുവാവ് അറസ്റ്റിൽ

Published on 04 June, 2020
വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായിരുന്ന യുവാവ് അറസ്റ്റിൽ
കോട്ടയം ∙ താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായിരുന്ന യുവാവ് അറസ്റ്റിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (23) ആണ് കൊച്ചിയിൽനിന്ന് പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് മാധ്യമങ്ങളോടു പറഞ്ഞു. നേരത്തെ ചില കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി.
താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തെളിവുകൾക്കായി പൊലീസ് സംഘങ്ങൾ പല ഭാഗത്തായി പരിശോധന നടത്തുകയാണ്.


വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ അയൽക്കാരനായിരുന്ന യുവാവ് അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക