Image

ഡല്‍ഹിയില്‍ സ്‌പൈസ്‌ജെറ്റ് പൈലറ്റിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; ആക്രമിച്ച ശേഷം ഉപേക്ഷിച്ചു

Published on 04 June, 2020
ഡല്‍ഹിയില്‍ സ്‌പൈസ്‌ജെറ്റ് പൈലറ്റിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; ആക്രമിച്ച ശേഷം ഉപേക്ഷിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സ്‌പൈസ്‌ജെറ്റ് പൈലറ്റിനെ തോക്കചൂണ്ടി കൊള്ളയടിച്ചു. അക്രമി സംഘത്തിന്റെ മര്‍ദ്ദനത്തില്‍ പൈലറ്റിന് പരിക്കേറ്റു. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ പൈലറ്റിനെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. ദക്ഷിണ ഡല്‍ഹിയില്‍ കഴിഞ്ഞ രാത്രിയിലാണ് പത്തംഗ സംഘം പൈലറ്റിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചത്. 

സ്‌പൈസ് ജെറ്റ് ഫ്‌ളൈറ്റ് ക്യാപ്റ്റന്‍ യുവരാജ് തേവാതിയ ആണ് ആക്രമത്തിന് ഇവയായത്. ഫരീദാബാദിലെ വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയോടെ ഔദ്യോഗിക വാഹനത്തില്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ക്യാപ്റ്റന്‍. ഫ്‌ളൈ ഓവറിന് സമീപമെത്തിയപ്പോള്‍ അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര്‍ റോഡ് തടഞ്ഞ് കാര്‍ നിര്‍ത്തിക്കുകയും ചില്ലുകള്‍ തകര്‍ത്തശേഷം മര്‍ദ്ദിക്കുകയും കൈകവശമുണ്ടായിരുന്ന 34,000 കൊള്ളയടിക്കുകയുമായിരുന്നുവെന്ന് പൈലറ്റ് നല്‍കിയ പരാതിയില്‍ പറയുന്നു. 

ഐഐടിയ്ക്കു സമീപമുള്ള ഫ്‌ളൈ ഓവറിലാണ് പൈലറ്റിനെ അക്രമികള്‍ ഉപേക്ഷിച്ചത്. അക്രമികളില്‍ ഒരാള്‍ കത്തികൊണ്ട് പൈലറ്റിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. അടുത്ത സമാനമായ രീതിയില്‍ ഐഐടിയ്ക്കു സമീപം നിരവധി പേര്‍ ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക