Image

മലയാളിയുടെ അലസ നിസ്സംഗത (സി. ആന്‍ഡ്രൂസ്)

Published on 04 June, 2020
മലയാളിയുടെ അലസ നിസ്സംഗത (സി. ആന്‍ഡ്രൂസ്)
സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കും' എന്ന ചൊല്ല് മലയാളിയെകുറിച്ച് അന്വര്‍ഥം തന്നെ. കറമ്പരും, സ്പാനിഷും, വെളുമ്പരും പൊതുവെ പുലര്‍ത്തുന്ന ഒരു ധാരണയാണ് ഇന്ത്യക്കാര്‍ 'ഫ്രീ ലോഡേഴ്‌സ്' ആണ് എന്ന്- അതായത് മറ്റുള്ളവരുടെ അധ്വാനഫലം ചക്കാത്തില്‍ അനുഭവിക്കുന്നവര്‍ എന്ന് സാരം.

ഇന്ത്യക്കാര്‍ പൊതുവേ അമേരിക്കന്‍ ജനതയെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നതിന്റെ അസൂയ നിമിത്തം ആണ് ഇവര്‍ ഇങ്ങനെ നമ്മെ കാണുന്നത് എന്ന് നമ്മള്‍ ന്യായികരിക്കും. എങ്കിലും അവരുടെ ധാരണയില്‍ കുറെ സത്യങ്ങള്‍ ഇല്ലേ?

താന്‍ പണിത പാലത്തില്‍ കൂടിയും, റോഡില്‍ കൂടിയും, റെയില്‍വേയില്‍ കൂടിയും ഒരിക്കലും സഞ്ചരിക്കാന്‍ ഭാഗ്യം ലഭിക്കാത്ത അനേകര്‍ ആണ് അമേരിക്കയെ കെട്ടിപ്പടുത്തു ഉയര്‍ത്തിയത്. കറുത്ത വര്‍ഗക്കാരുടെ ചോരയിലും വിയര്‍പ്പിലും പണിതു ഉയര്‍ത്തിയത് ആണ് അമേരിക്കന്‍ നഗരങ്ങളും ഇന്‍ഫ്രാസ്ട്രച്ചറും എന്ന സത്യം ആര്‍ക്ക് നിഷേധിക്കാന്‍ സാധിക്കും?

അമേരിക്കന്‍ കറുത്ത വര്‍ഗക്കാരോട് ഇന്ത്യക്കാര്‍ക്കും പ്രതേകിച്ചു മലയാളികള്‍ക്ക് ഉള്ള കടപ്പാട് - അതാണ് വിഷയം.

വെള്ളക്കാരായ വര്‍ണ്ണ വിവേചകരുടെ കാഴ്ചപാടില്‍ നമ്മളും കറമ്പരും ഒരുപോലെയാണ്. 'അവര്‍ ആദ്യം കറുത്തവനെ പിടിക്കാന്‍ വന്നു, ഞാന്‍ കറുത്തവന്‍ അല്ല അതിനാല്‍ ഞാന്‍ അവരെ തടഞ്ഞില്ല, പിന്നെ അവര്‍ യുദനെ പിടിക്കാന്‍ വന്നു, ഞാന്‍ യുദന്‍ അല്ല അതിനാല്‍ ഞാന്‍ അവരെ തടഞ്ഞില്ല. പിന്നെ അവര്‍ എന്നെ പിടിക്കാന്‍ വന്നു, അവരെ തടയാന്‍ ആരും ഇല്ലായിരുന്നു എന്ന അവസ്ഥ നിങ്ങള്‍ തലയില്‍ വലിച്ചു കേറ്റരുത്.

സഹതാപം, സഹാനുഭൂതി, ഒക്കെ കാണിക്കേണ്ട സാഹചര്യത്തില്‍ നിസ്സംഗത കാണിക്കരുത്, അത് അവസാനം നിങ്ങളുടെ നാശത്തിലേക്ക് നയിക്കും. 'മനസ്സില്‍ ഗുണം ഇല്ലാത്തവനെ!, നിന്നോട് ആരു ഗുണം ചെയ്യും!...... മേല്‍നിന്നു ആകാശം വീഴും, ഭൂമി നിന്നെ വിഴുങ്ങും; സാമര്‍ഥ്യനെപോല്‍ നീ ഓടും; അയ്യോ നിന്നെ ആര് സഹായിക്കും'! അടുത്ത കുറെക്കാലമായി നമ്മള്‍ അനുഭവിക്കുന്ന അവസ്ഥ മറ്റൊന്ന് അല്ല എന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും.

ഒബാമയെയും മിഷെ ഒബാമയേയും പറ്റി പരദൂഷണം നടത്തിയ മലയാളികള്‍ ഇവിടെ ഉണ്ട്. കറുമ്പര്‍ മനുഷര്‍ അല്ല, കുരങ്ങുള്‍ പൂര്‍ണമായി പരിണമിക്കാതെ പകുതി വഴില്‍ മാത്രം എത്തിയ വംശം ആണ് എന്ന് പ്രചരിപ്പിച്ച ക്രിസ്ത്യന്‍ മലയാളി പുരോഹിതരും അമേരിക്കയില്‍ ഉണ്ട്. പരിണാമത്തെ അംഗീകരിക്കുന്നോ എന്ന ചോദ്യം അവഗണിച്ചു അവര്‍ തടിതപ്പി. അതാണ് മലയാളി.

ഡെമോക്രാറ്റ് എന്നാല്‍ കമ്മ്യൂണിസ്റ്റ് എന്ന് മറ്റു ചിലരും. ഇവരുടെ ഒക്കെ തലച്ചോറില്‍ വിഷം കയറ്റുന്നത് ആര്‍. കേരളത്തിലെ പുലയര്‍, പറയര്‍ ഒക്കെ ഹീന ജാതിക്കാര്‍ എന്ന വിഷത്തില്‍ വളര്‍ന്നവര്‍ ആണ് ഇവര്‍. പുലയരെ, ഗോതമ്പും, പാല്‍പ്പൊടിയും കൊടുത്തു 'പുതു ക്രിസ്തിയാനി' ആക്കി; പുല പള്ളിയിലേക്ക് അവരെ ആട്ടി ഓടിച്ചവര്‍ ആണ് മലയാളി ക്രിസ്തിയാനികള്‍. താണ ജാതികള്‍ എന്ന് മുദ്ര അടിച്ചു, തൊടാനും തീണ്ടാനും പാടില്ല എന്ന് ഹോയ്, ഹോയ് വിളിച്ചു ആട്ടി പായിച്ചവര്‍ ആണ് മലയാളികള്‍. തീണ്ടല്‍ പകല്‍ വെളിച്ചത്തില്‍ മാത്രം.

പുല കുടിലില്‍ എത്ര എത്ര ശ്രേഷ്ട ബ്രാഹ്മണകുട്ടികള്‍, എത്ര എത്ര നമ്പൂരി ക്രിസ്തിയാനി കുട്ടികള്‍!. പ്രക്രുതിയുടെ വിക്രുതിയോ എന്ന് അറിയില്ല, കേരളത്തിലെ കമ്മ്യൂണിസം യേശുവിന്റെ യഥാര്‍ത്ഥ അനുയായികള്‍ ആയി. അയിത്തവും തീണ്ടലും നിയമ വിരുദ്ധം ആയി. 'താഴ്ന്ന ജാതികള്‍' മേല്‍ സ്ഥാനങ്ങളില്‍ നിയമിക്കപ്പെട്ടു. നമ്പൂരിയും നായരും, ക്രിസ്തിയാനിയും അവരുടെ മുന്നില്‍ കൈ കൂപ്പി കൂനി നിന്നു, പുലയന്‍ പോലീസിന്റെ അടിയും കൊണ്ടു.

ചാത്തന്‍ പുലയനും നാരായണ ചോവോനും പെന്തകൊസ്തു ഉപദേശി ആയി, മാര്‍ത്തോമ്മ നേരിട്ട് മുക്കിയ ക്രിസ്ത്യന്‍ ശ്രേഷ്ഠ കുടുംബങ്ങളുമായി വിവാഹ ബന്ധുത നടത്തി. അമേരിക്കയിലെ സ്ഥിതിയും വളരെ വ്യത്യസ്തം അല്ല. വെളുമ്പികള്‍ കറമ്പന്‍ പുരുഷരെ ഇണകള്‍ ആയി സ്വീകരിച്ചു. അടിമകളുടെ ഉടമസ്ഥന്‍ വെളുമ്പനും കറമ്പികളെ വെപ്പാട്ടികള്‍ ആക്കി. അമേരിക്കയിലെ കറുമ്പരില്‍ ഏറിയ എണ്ണവും സങ്കരമാണ്. പല തുറകളില്‍ ഉള്ള അനേക കറുമ്പരുടെ ജനിതക അനാലിസിസ് ആണ് ഈ നിഗമനം.

ജനാധിപത്യം കുപ്പയില്‍ എറിഞ്ഞു, അമേരിക്ക ഇന്ന്; കുറെ ശക്തിമാന്‍മാരും പണക്കാരും ഭരിക്കുന്ന -ഒളിഗാര്‍ക്കി - ആയി മാറിക്കഴിഞ്ഞു. ഇതിനു കാരണം മറ്റാരും അല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത 90 മില്യണ്‍ വോട്ടര്‍മാര്‍ ആണ്, കൂടാതെ ജില്‍ സ്റ്റെയിനിനു വോട്ട് ചെയ്തവരും.

ലോക ജനത മുഴുവന്‍, ഇന്ന് അമേരിക്കയില്‍ നടക്കുന്ന വര്‍ണ്ണ വിവേചനം കണ്ട് ഭയപ്പെടുന്നു. നിങ്ങള്‍ ഭാവി തലമുറകളെ ഓര്‍ത്തു, നിങ്ങളുടെ മതവിശ്വസം, രാഷ്ട്രീയ വീക്ഷണം എന്നിവക്ക് മേലില്‍ ചിന്തിക്കണം. ജര്‍മ്മന്‍ ജനത ഇന്ന് നമ്മള്‍ കാണിക്കുന്ന രീതിയില്‍ ഉള്ള നിസ്സംഗ മനോഭാവം പുലര്‍ത്തിയതു നിമിത്തം ആണ് മില്യണ്‍ കണക്കിന് യഹൂദരെ ചുട്ട് ചാരം ആക്കിയ ഹോളോകോസ്റ്റ് ഉണ്ടായതു. ഹിറ്റ്‌ലറും ബൈബിള്‍ ഉയര്‍ത്തി കാട്ടിയാണ് നര വേട്ട തുടങ്ങിയതും, തുടര്‍ന്നതും. അതിനാല്‍ ' ശുദ്ധ സ്ഥലത്തു മ്ലേച്ഛത നില്‍ക്കുമ്പോള്‍ വായിക്കുന്നവര്‍ ചിന്തിക്കുക'.

അമേരിക്കയിലെ എല്ലാ വെളുമ്പരും; വെള്ളക്കാരുടെ മേന്‍മ എന്ന മിഥ്യയില്‍ വിശ്വസിക്കുന്നവര്‍ അല്ല എന്നത് ആശ്വസകരം ആണ്. കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടിയും, സ്പാനിഷ്, ഏഷ്യന്‍ വംശര്‍ക്ക് വേണ്ടിയും പട പൊരുതാന്‍ അവര്‍ തെരുവില്‍ പ്രഷോഭണങ്ങള്‍ നടത്തുന്നു. വെള്ള മേല്‍ക്കോയിമ ഉപേക്ഷിക്കാന്‍ ഉള്ള മനോഭാവം പോലും മഹനീയ വിപ്ലവം തന്നെ.

നമ്മള്‍ മലയാളികളും; 'ഞങ്ങളും നിങ്ങളുടെ കൂടെ എന്ന് ഉറക്കെ പ്രഖ്യാപിച്ചു സമാധാനപരമായ പ്രതിഷേധങ്ങളില്‍ പകല്‍ പങ്ക് ചേരണം. രാത്രിയുടെ മറവില്‍ ആണ് സാമൂഹ്യ ദ്രോഹികള്‍ കൊള്ള നടത്തുന്നത്. ജാഥകളില്‍ കൊള്ളക്കാരും വെള്ള വര്‍ഗീയ വാദികളും നുഴഞ്ഞു കയറി അക്രമം കാണിക്കുന്നു, പ്രതിഷേധക്കാര്‍ എന്ന് പൊതുജനം തെറ്റിദ്ധരിക്കുകയും ചെയുന്നു. ഈ സത്യം മനസ്സില്‍ ആക്കിയ പോലീസ് പ്രധിഷേധകരുടെ കൂടെ ജാഥയില്‍ പങ്ക് ചേരുന്നു.

കോടിക്കണക്കിനു കള്ള കറന്‍സി ഇവിടെ കറങ്ങുന്നു എങ്കിലും ഒരു 20 ഡോളറിന്റെ കള്ള നോട്ടില്‍ തുടങ്ങിയ പ്രശ്‌നം നിമിത്തം ജോര്‍ജ് ഫ്‌ലോയിഡ് ക്രൂരമായി വധിക്കപ്പെട്ടു. ഒരു വെളുമ്പന്‍ ആണ് കള്ള നോട്ട് കൊടുത്തത് എങ്കില്‍ സ്റ്റോര്‍ ക്ലര്‍ക് പോലീസിനെ വിളിക്കുമോ?. നമ്മള്‍ ആരും കള്ള നോട്ട് അടിക്കുന്നില്ല, നമ്മളുടെ കൈയില്‍ വരുന്ന നോട്ടുകള്‍ കള്ള നോട്ട് എന്ന് അറിയുവാനുള്ള മാര്‍ഗവും നമുക്ക് ഇല്ല. ഏതു മലയാളിക്കും ഇതുപോലെ സംഭവിക്കാം എന്നത് മനസ്സില്‍ ആക്കുക. ഇതുപോലെ അനേകായിരം പ്രശ്‌നങ്ങള്‍ ദിവസേന സംഭവിക്കുന്നുണ്ട്, ഇതൊന്നും മീഡിയ പുറത്തുവിടില്ല. ഞാന്‍ കറമ്പന്‍ അല്ല അതിനാല്‍ എനിക്ക് അങ്ങനെ സംഭവിക്കില്ല എന്ന മിഥ്യയില്‍ മലയാളി വിശ്വസിക്കുന്നു . സ്റ്റോപ്പില്‍ വേണ്ടവിധം നിര്‍ത്തിയില്ല എന്നൊക്കെയുള്ള നിസാര കാരണങ്ങളാല്‍ നിങ്ങളെ പോലീസ് തടഞ്ഞു നിര്‍ത്തിയിട്ടില്ലേ - പോലീസുകാരന്റെ തോക്കിനു മുമ്പില്‍ കറുമ്പനും ബ്രൗണനും, ഒക്കെ ഒരുപോലെ നിസ്സഹായര്‍ എന്നത് മറക്കരുത്.

വെളുമ്പന് ഒരു നിയമം, കറുമ്പന് മറ്റൊരു നിയമം എന്നത് ഇവിടെ കുപ്രസിദ്ധം അല്ലേ! ബോധംകെട്ട ഒരു പെണ്‍കുട്ടിയെ ഡംസ്റ്ററിന്റെ മറവില്‍ ബാലസംഗം ചെയ്ത ബ്രോക് ടെര്‍ണര്‍ എന്ന യുവാവിന്, വെറും 6 മാസ ശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. അത് കറമ്പന്‍ ആയിരുന്നു എങ്കില്‍ ജീവ പര്യന്തം നിശ്ചയം. ഒരു കഞ്ചാവ് ബീഡി കൈവശം ഉണ്ടായിരുന്നതിനു എത്രയോ കറുമ്പര്‍ അനേക വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കുന്നു. നല്ല പെരുമാറ്റം നിമിത്തം വെറും 3 മാസത്തേക്ക് മാത്രം ആണ് ബ്രോക് റ്റെര്‍നെര്‍ ജയിലില്‍ കിടന്നതു. ഇത്തരം അനേക വിവേചനം എന്നും അമേരിക്കയില്‍ നടക്കുന്നു.

നിങ്ങള്‍ സുരക്ഷിതര്‍ ആണ് എന്ന തെറ്റിദ്ധാരണ ആദ്യം മാറ്റുക. അമേരിക്കയിലെ വര്‍ണ വിവേചനം, പല രീതിയില്‍ ഉള്ള നിയമ നടത്തിപ്പ് എന്നിവക്ക് എതിരെ പ്രധിഷേധിക്കുന്നവരുടെ കൂടെ ചേരുക. അമേരിക്കന്‍ രാഷ്ട്രീയം, സാമൂഹ്യ സേവന പ്രസ്ഥാനങ്ങള്‍ എന്നിവയില്‍ വോളണ്ടിയര്‍ ആയി സേവനം ചെയ്യുക. നമ്മളും അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗം തന്നെ എന്ന് പ്രവര്‍ത്തികളിലൂടെ കാണിക്കുക. മുസ്ലീം, യൂദ ആരാധന ആലയങ്ങള്‍ക്കു വെള്ള വര്‍ഗീയ തീവ്രവാദികളുടെ ഭീഷണി ഉണ്ടായപ്പോള്‍ അവര്‍ക്കു കാവല്‍ നിന്നതു നല്ലവരായ വെളുമ്പര്‍ ആണ്. പൊതു സേവന വോളണ്ടിയര്‍ ആയി ഇന്ത്യക്കാരുടെയും മലയാളികളുടെയും പങ്ക് വളരെ തുച്ഛം ആണ്. യൂവജനം കൂടുതല്‍ ആയി സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പങ്ക് ചേരണം.

എല്ലാ പോലീസുകാരും ക്രൂരന്‍മാര്‍ അല്ല. അവരുടെ ജീവ രക്ഷ നമ്മുടെയും ഉത്തരവാദിത്തം ആണ്. ജോര്‍ജ് ഫ്‌ലോയിഡിനും അതുപോലെ മറ്റനേകം കറുമ്പര്‍ക്ക് എതിരെ നടന്ന ക്രൂരതയെ അപലപിച്ചു പോലീസ്സ്‌കാര്‍ തന്നെയാണ് പ്രധിഷേധകരുടെ കൂടെ മാര്‍ച്ച് ചെയ്യുന്നത്. 'ഞങ്ങളും ഉണ്ടേ കൂടെ എന്ന് പ്രാവര്‍ത്തികമായി കാണിച്ചു അവരുടെ കൂടെ ചേരുക. മലയാളിയുടെ ജന്മനാ ഉള്ള അലസ നിസ്സംഗ മനോഭാവം അപകടകരം ആണ്. പ്രധിഷേധകര്‍ക്കു എതിരെ നടക്കുന്ന കുപ്രചരണങ്ങളെ അവഗണിക്കുക.

*ജോര്‍ജ് സോറോസിന്റെ അനുയായികള്‍ അല്ല പ്രധിഷേധകര്‍. സത്യം, നീതി, വര്‍ണ്ണ വിവേചനം എന്നിങ്ങനെ മനുഷ നന്മകള്‍ ഇവിടെ വളര്‍ന്നു വര്‍ധിക്കാന്‍ വേണ്ടിയുള്ള ധര്‍മ്മ സമരം ആണ് ഇത്.

* വര്‍ണമേല്‍ക്കോയമ വെറും പൊള്ളയാണ്. അക്രമവും അധര്‍മ്മവും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയുന്ന രാഷ്ട്രീയ കോമരങ്ങളോട് കൂട്ട് ചേരരുത്, അവരുടെ നേതാവിനെ പൂജിക്കരുത്.

നിങ്ങള്‍ നീചരുടെ കൂടെ നിന്നാല്‍, നിങ്ങളുടെ പേരകുട്ടികള്‍ നിങ്ങള്‍ എത്ര നീചന്‍ ആയിരുന്നു എന്ന് മനസ്സില്‍ ആക്കുമ്പോള്‍; അന്ന് ഭിത്തിയില്‍ ഗ്ലാസ്സിട്ട ഫ്രേയിമില്‍ തൂങ്ങുന്ന നിങ്ങളെ അവര്‍ വലിച്ചെറിയും കുപ്പയില്‍!
Join WhatsApp News
Sudhir Panikkaveetil 2020-06-04 11:03:06
ശ്രീ ആൻഡ്രുസ് സത്യങ്ങൾ വിളിച്ച് പറയുന്നു. അത് മതമായാലും രാഷ്ട്രീയമായാലും. സത്യം പറയുന്നവന് എന്നും ശരശയ്യയും കുരിസ്സും മാത്രം. മതകാര്യങ്ങളെക്കുറിച്ച് തുറന്നെഴുതുന്ന ശ്രീ ആൻഡ്രുസ്സിനു കുരിശൂ പണിയുന്ന കപട ദൈവ വിശ്വാസികളെ ഇ മലയാളിൽ കാണാറുണ്ട്. സുധീരം എഴുതു, ശ്രീ ആൻഡ്രുസ് . താങ്കൾക്ക് കുരിശൂ പണിയുന്നവരൊക്കെ അവസാനം കുരിശ്ശിൽ കിടക്കുന്നത് കാണാം.
Abraham John 2020-06-04 13:00:13
Long article. Excellent findings. All American Malayalees should read this.
ജി. പുത്തൻകുരിശ് 2020-06-04 13:05:24
രാഷ്ട്രീയ ചായ്‌വില്ലാതെ, വർണ്ണവർഗ്ഗവംശ വിവേചനം ഇല്ലാതെ വായിക്കുന്നവരുടെ ചിന്തയെ , ആൻഡ്രൂസ് പ്രകോപിപ്പിക്കുകയും ചില നഗ്ന സത്യങ്ങളിലേക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നു. പ്രവീൺ എന്ന ചെറുപ്പക്കാരനെ നിഷ്ടൂരമായി കൊന്നിട്ടും പ്രതി വെളുമ്പനായതുകൊണ്ട് ഇന്നും സ്വതന്ത്രനായി നടക്കുന്നു. ഏതെങ്കിലും ഒരു കേസിൽ ചെന്ന്പെട്ട് കഴിയുമ്പോൾ മാത്രമേ വൈറ്റ് പവർ എന്താണെന്ന് മനസിലാകുകയുള്ളു . പല പൊലീസ് ഡിപ്പാർട്ട്മെന്റിനും ആ സ്ഥലത്തെ സമ്പന്നന്മാരും, അതുപോലെ മറ്റു പല ഗൂഡ സംഘങ്ങളുമായി ബന്ധമുള്ളതായി ഇന്നലെ ടിവിയിൽ കേൾക്കുകയുണ്ടായി. കറുത്തവർഗ്ഗക്കാർ എതിർക്കുന്നില്ല എങ്കിൽ, ആ വർഗ്ഗത്തെ തുടച്ചു നീക്കാൻ കഴിവുള്ളവരാണ് അമേരിക്കയിലെ തീവ്രവാദികളായ വെളുത്തവർഗ്ഗം. ടെക്സസിലെ ജാസ്ഫറിൽ ഒരു വണ്ടിയുടെ പിന്നിൽ കയറുകെട്ടി ഒരു കറുത്ത വർഗ്ഗക്കാരെനെ വലിച്ചിഴച്ചു കൊന്ന സംഭവം ആർക്ക് മറക്കാൻ കഴിയും? കറുത്തവർഗ്ഗക്കാരുടെ സംസ്കാരവുമായി നമ്മൾക്ക് യോജിക്കാൻ കഴിയുന്നില്ലെങ്കിലും, സ്വതന്ത്രമായി ശ്വസിക്കാനുള്ള അവരുടേയും നമ്മുളുടെയും അവകാശത്തെ കാൽ മുട്ടിനടിയിൽ ഞെരിച്ചമർത്താൻ അനുവദിച്ചുകൂടാ. ഗാന്ധിജി അക്രമരാഹിത്യ സമരം നടത്തിയെങ്കിലും, അതിനെ വഴിതിരിച്ചുവിടാൻ ജാലിയൻവാല ബാഗ് പോലെയുള്ള സംഭവങ്ങൾക്ക് കഴിഞ്ഞു. എരിതീയിൽ എണ്ണയൊഴിക്കുന്നവർ അമേരിക്കയിലും ഉണ്ട്. എല്ലാ വർഗ്ഗത്തിലും മനുഷ്യത്വം ഉള്ളവർ ഉണ്ട്; റിപ്പബ്ലിക്കൻ പാർട്ടിയിലും , ഡെമോക്രാടിക്ക് പാർട്ടിയിലും. ഒരു ആപ്പിളിന് മറ്റുള്ള ആപ്പിളിനെയും ചീത്തയാക്കാൻ കഴിയും. ആൻഡ്രൂസ് എഴുതിയിരിക്കുന്നതുപോലെ, നമ്മളുടെ ശരീരത്തിൽ തൊടുമ്പോഴേ വേദന അറിയാൻ കഴിയു. 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെ നിഷ്ക്കാമ ചിന്തയോടെ സ്നേഹിക്കണമെങ്കിൽ, അവന്റെ ഹൃദയ സ്പന്ദനങ്ങളെ കേൾക്കാനും, വേദനയെ തൊട്ടറിയാനും കഴിയണം. ചിന്തോദ്ദീപകമായ ശ്രീ ആൻഡ്രൂസിന്റെ ലേഖനത്തിന് നന്ദി.
Jacob Mathew Kuttikkandathil 2020-06-04 13:05:50
I was a Professor in Australia and came to US after retirement. This country was great but one man destroyed it. I am 79 yrs old and is living in fear of COVID. This article opened my thinking. We need to unite and regain Democracy.
Lynching & killing of Floyd. 2020-06-04 13:20:22
Historians see a direct line between the nation's history of lynching and the killing of George Floyd. 'It was a modern-day lynching’: Violent deaths reflect a brutal American legacy As black people continue to die at the hands of police and vigilantes, the nation faces its long history of racial violence.' On June 24, 1922, more than 3,000 black people marched in a silent protest through the streets of Washington, D.C., demanding an end to lynchings that terrorized black people. According to a 1922 New York Times article, a group of boys in the protest carried a sign that said: “We Are Fifteen Years Old: One of Our Age Was Roasted Alive.” Another sign read: “Congress Discusses Constitutionality while the Smoke of Burning Bodies Darkens the Heavens.”
Raju Philip.FL 2020-06-04 13:23:54
Florida Cop Filmed Kneeling On Black Man’s Neck During Arrest. A Sarasota, Florida, police officer is under investigation after a video surfaced on social media showing him kneeling on a black man’s neck during an arrest. In the nearly 90-second cellphone video taken by a bystander during the May 18 incident, three officers can be seen attempting to take a male individual into custody. One of the two officers is then seen kneeling on the head and neck of the man. The man, who was arrested on a domestic violence/battery charge, is heard yelling, “Why am I being arrested?” as the officer kneels on him. “As I’m yelling, and asking, ‘Why am I being detained,’ he started putting his knee on my neck,” Patrick Carroll said in an interview with CNN affiliate WFTS.
Another Police Killing -CA 2020-06-04 13:36:30
Kneeling man in Bay Area killed by police who say they mistook hammer for gun. Kneeling man in Bay Area killed by police who say they mistook hammer for gun A 22-year-old man was in a half-kneeling position when an officer in a Bay Area city fatally shot him through a police vehicle's windshield, police said Wednesday. Sean Monterrosa, 22, of San Francisco, was outside a Walgreens in Vallejo, California, shortly after midnight Tuesday when police responded to a report the store was being looted, police said. Monterrosa began running toward a car, and then stopped, crouched down in a half-kneeling position facing officers, authorities said. He had in his sweatshirt pocket a hammer. Police thought it was a gun and that he was kneeling "in preparation to shoot."
Warren on Racism 2020-06-04 14:11:02
Here below is Elizebeth Warren on Racism in America:- Elizabeth Warren advocated for increased federal oversight of law enforcement practices, policies meant to reduce racial economic inequality and asked all Americans to actively educate themselves about how to be anti-racist. See below what she said. "The idea that communities of color alone are responsible for fighting against racism every single day is misguided,and as we have seen, it can have really dangerous consequences." "As white Americans in this, we need to ask ourselves: What we are doing proactively every day to dismantle systemic racism in our communities in our workplaces and in our circles of influence?" she highlighted Biden's desire to strengthen federal oversight by expanding independent investigations of law enforcement practices and establishing federal standards for the use of force. "Racism for generations has shaped every crucial aspect of our economic system and our political system "We need to root it out." it's not enough to "stand by as an ally," Warren encouraged people to educate themselves, listen and learn everything possible about the history of racial injustice in America, through books, and through the lived experiences of African Americans.She also encouraged people to donate money and resources to help continue the fight for justice, both by leaders on the front lines and in local communities nationwide. [posted by Eapen.MA]
JACOB 2020-06-04 14:14:16
The anarchists in America learned a few lessons from Kerala Marxists. They have a hierarchy of 3 levels. 1. Top level. They are the strategic planners and sponsors. The list includes George Soros, Obama, Biden, Bernie Sanders etc. 2. Mid level. They are the tactical activists. They also provide media coverage. List includes Al Sharpton, Jesse Jackson, Anderson Cooper, Don Lemon, David Muir etc. 3. Low level. These are brainwashed youth who throw bricks, burn buildings, attack police etc. They get police record, jail terms, and end up as disfunctional dope addicts. All their education for naught.
Ninan Mathulla 2020-06-04 21:37:52
Agree to most of the points Andrew raised here. His quote, “Hitler also started his ‘naravetta thudanghiyathum, thudarnnathum’ by lifting up the Bible, is not factual. Where did Andrew get this information? He has to give the source of his information to keep his trustworthiness. As far as I know, Hitler was not a Christian, although he was from a majority Christian country. It is like calling Andrew a Christian because he live in a majority Christian country or he has a Christian name. I noticed some say Amen!, to Andrew’s statements because Andrew did not mention Gita or Koran in his article. We see many such extremists in India or Muslim countries nowadays. Andrew’s image is tarnished when he act like biased.
Saddest days repeated. 2020-06-04 21:48:47
One of the saddest chapters in history. George stinney Jr, the youngest person to be sentenced to death in the United States He was 14 years old when he was executed in an electric chair. During his trial he always carried a Bible in his hands claiming his innocence. He was accused of killing two white girls, 11 year old Betty and Mary of 7 whose bodies were found near the house the boy and his parents lived. At that time, all members of the jury were whites. The trial lasted 2 hours only and the sentence was dictated 10 minutes later. The boy's parents were not allowed in the court room, and subsequently expelled from that city after the trial. Before the execution George spent 81 days in prison without being able to see his parents, he was held in solitary 80 miles from his city, he was held alone without anybody to talk to. He was electrocuted with 5380 VOLTS IN HIS HEAD. 70 years later, in 2014, his innocence was finally proven by a judge in South Carolina. MAY HIS INNOCENT SOUL REST IN Peace- Jomol Revathi.SC
George Neduvelil 2020-06-04 23:05:22
Dear Mr. Mathulla, I would like to ask you the very same question that you asked Mr. Andrews. From where did you get the information that Hitler was not a Christian? Just like you and I, Hitler was born as a Christian in Austria. He spent a few years in a Catholic seminary. I am not going into further details about Hitler. May I request you to find out the details about Hitler's life.
നിരീശ്വരൻ 2020-06-04 23:21:49
തലയും വാലും ഇല്ലാത്ത ഒരു ബൈബിളിൽ നിന്ന് ഉദ്ധരിച്ച വാക്കുകളെ കുറച്ചു ചോദിച്ചാൽ ഉടനെ വരുന്ന മറുപടി അത് ദൈവത്തിന്റ വാക്കുകൾ ആണെന്ന്. ദൈവം എവിടെ എന്ന് ചോദിച്ചാൽ അത് അങ്ങ് ആകാശത്തിന്റെ മുകളിൽ സ്വർഗ്ഗം ഉണ്ട് അവിടെ, കന്നികമാരോടൊത്ത് ഉലാത്തുകയാണെന്ന് പറയും . എനിക്ക് മാനിസിലാകാത്തത് ഈ ഈശ്വരന്മാർക്കൊക്കെ ചുറ്റിനും ഇഷ്ടംപോലെ പെണ്ണ് വേണമെന്ന് എന്താണ് ഇത്ര നിർബന്ധം ? നബിക്ക് ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടായിരുന്നു. ശ്രീകൃഷ്ണന് വൃന്ദാവനത്തിൽ ഗോപികമാരുടെ കളിയായിരുന്നു . യേശുവിന് മഗ്നല മറിയ, മാർത്ത, മറിയ എന്നുവേണ്ട കഥ തുടരുന്നു . അപ്പോൾ പിന്നെ ഇപ്പോഴത്തെ തിരഞ്ഞെടുക്കപ്പെട്ട വൈറ്റ് ഹൗസിലെ വിശുദ്ധന് മൂന്ന് ഭാര്യമാരും ഇരുപത് വെപ്പാട്ടികളും ഉള്ളതിൽ പരിഭവപ്പെടാനില്ല . എന്നാൽ ഇതിനെ കുറിച്ചൊന്നും ആർക്കും അറിയണ്ട . ഇപ്പോൾ ആൻഡ്രുസ് എന്തോ എഴുതിയപ്പോൾ അത് എവിടെ നിന്നു വന്നെന്നറിയണം ! ഓരോ അവന്മാര് പറയുന്നതും ചിന്തിക്കുന്നതും ചെയ്യുന്നതും തമ്മിൽ ഒരു ബന്ധവുമില്ല . എന്തായാലും ആൾക്കൂട്ടത്തിൽ തനിയെ നിൽക്കുന്ന നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു. മനുഷ്യനെ സ്നേഹിക്കുന്ന നിങ്ങൾക്ക് ദൈവത്തെ തിരഞ്ഞു നടക്കേണ്ട ആവശ്യംമില്ല . അത് ശുദ്ധബോധമായി നിങ്ങളോടൊപ്പം ഉണ്ടെന്നുള്ളത് നിങ്ങളുടെ എഴുത്തിൽ സ്ഫുരിച്ചു നിൽക്കുന്നു. സത്യാന്വേഷികൾ അഭിനന്ദനത്തിനായി കാതോർക്കാത്തതുകൊണ്ട് അത് ഞാൻ പറയുന്നില്ല .
Samuel Abraham, Pastor 2020-06-05 11:03:58
Hitler- the reality. No one can find all what Hitler did. His life was a mystery. What we know are just guess work. But we know he was a mass murderer, he hated Jews. i don’t see much difference between trump & hitler. This guy is always a critique of andrew, anyone who opposes or criticise him, he will call them bjp, atheist. He has mental problems. Whether hitler had a bible or not is not the message here. The message is clear- the Apathy of Malayalees- it is true 100%. This guy has added a rev. To his name & hold the bible, that is why he got mad. As some one commented before, don’t expect any good from him.
Anna Jacob, Houston. TX 2020-06-05 09:35:36
You cannot expect more from a self-made reverend who is trying to make sense of a mad man's dreams- the revelations. He attacks all
Franko 2020-06-05 09:40:51
പെണ്ണുങ്ങൾ ചുറ്റുമുള്ളതിന്റെ സുഖം നിങ്ങൾക്ക് മനസിലാകില്ല നിരീശ്വരാ
Smat 2020-06-05 09:45:56
Congratulations Mr. Andrews on this true and real state of Malayalee community. Those who were dark glasses and sing praises of a dictatorial thug have to remove their blinders and see what is happening around them. The wannabe white malayalees will learn from their children soon. After bringing all their clan and abusing medicare and social security benefits of this country without contributing a penny. Time to have a brain transplant for Boby, Jacob and Kunthara. Shame on you, you came from Gandhiji's India?
Rev.Dr.Joseph. 2020-06-05 12:27:37
♡It Is Time To Recover Our Infinite Power And To Open The Doors Of The Mental Prison That Have Motivated Us To Build Ourselves. It's Not Easy To Do, But It's Time To Walk Into The Light Of Freedom.♡ INSPIRING ARTICLE.
Black Malayalee Victim 2020-06-05 12:22:48
Systemic racism and coronavirus are killing people of color. Protesting isn't enough After the protests end and the pandemic passes, will anything change for America's communities of color? I am a black Malayalee. I suffered several racial biases. Great job.
Bindhu Mathews, CA 2020-06-05 12:39:23
താങ്കൾ ആരാണ് കടമറ്റത്ത് കഥാനാരോ? വെറുതെ യാതൊരു പണിയും ചെയ്യാത്ത മലയാളി അച്ചായൻമ്മാരുടെ നെറുകയിൽ തന്നെ അടിച്ചല്ലോ. എൻ്റെ ഭർത്താവും അത്തരക്കാരൻ തന്നെ. അങ്ങേരെ ഇ ആർട്ടിക്കിൾ കാണിച്ചു. ഓ! അയാൾക്ക്‌ വേറെ പണി ഒന്നും ഇല്ല എന്നും പ്രസ്താവിച്ചു. കൊറോണ കഴിഞ്ഞാൽ വോളണ്ടിയർ പണിക്കു പോകാം എന്ന് മക്കളോട് പറഞ്ഞു. ഇപ്പോൾ ടിവി, + കുടി ആണ് വോളണ്ടിയർ ചെയ്യുന്നത്. ചീട്ടുകളിക്കാൻ കൂടാൻ പേടിയാണ്. ഞങ്ങൾ ഹൂസ്റ്റണിൽ നിന്നും ആണ് സാൻ ഫ്രാന്സില് വന്നത്. എല്ലാവരെയും കുറ്റം പറയുന്ന പുള്ളിക്കാരനെയും അറിയാം.
Abraham Varghese. Austin.TX 2020-06-05 13:01:19
Texas Lt. Gov. Dan Patrick: Racism Won’t Stop Until We ‘Accept Jesus Christ’ Elected official says laws won’t solve the problem, only God. Texas Lt. Gov. Dan Patrick on Wednesday night claimed that the root of America’s racial problems was the lack of faith by “the left.” Speaking after more than a week of demonstrations against the police killing of George Floyd, a Black man in Minneapolis, Patrick tried to pin the nation’s long and deep-rooted racial problems on people not being religious enough ― and more specifically, “the left” not accepting Jesus Christ. Patrick said on Fox News that Floyd’s killing and the unrest breaks his heart and that it’s an issue of “loving God.” “You cannot love your fellow man if you don’t love God,” he said. “And we have a country where we’ve been working really hard, particularly on the left, to kick God out.” Patrick also said laws can’t fix racism, only Jesus and God can: ടെക്സസ്സിലെ ലെഫന്റ്റ് ഗവർണർ ഡാൻ പാട്രിക് പറയുന്നു- കർത്താവായ യേശുവിനെ സ്വീകരിച്ചാൽ മാത്രമേ റേസിസം ഇല്ലാതെ ആവൂ. നിയമങ്ങൾ പ്രശനം പരിഹാരം അല്ല. ദൈവത്തിനു മാത്രമേ അതിനു കഴിയു. ഇടതുപക്ഷക്കാരുടെ ദൈവ വിശ്വസ കുറവ് ആണ് റേസിസത്തിനു കാരണം. പാട്രിക് തുടർന്നു- ദൈവ സ്നേഹം ഉള്ളവർക്ക് മാത്രമേ മറ്റു മാനുഷരെ സ്നേഹിക്കാൻ സാധിക്കു.
2020-06-05 15:21:03
റിട്ടയർ ആയി ഇരിക്കലും, ലോക്ക്ഡൗണുംകൂടിയാകുമ്പോൾ ചില കിളവന്മാർക്ക് അസുഖം കൂടും . അപ്പോൾ മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്ന പഴയ കഥകൾ വിളിച്ചു പറയാൻ തുടങ്ങും . ഇപ്പോൾ ബൈഡനെ കുറിച്ചാണ് പറയുന്നതെങ്കിൽ, കുറച്ചു കഴിഞ് സ്വന്തം കഥകൾ പറയാൻ തുടങ്ങും. നാറിയ വെപ്പാട്ടികൾക്ക് പണം കൊടുത്തൊതുക്കിയ കഥകൾ . അതുവരെ നമ്മൾക്ക് കാത്തിരിക്കാം. ചൂടാകട്ടെ.. ആരെങ്കിലും അടുത്തുണ്ടെങ്കിൽ ഇത്തിരി എണ്ണകൂടി ഒഴിച്ചു കൊടുക്കുമോ ? ശരിക്ക് മുറുകട്ടെ
J. Mathew 2020-06-05 13:36:46
Members of the campaign of presumptive Democratic presidential nominee Joe Biden have donated to a fund that will help Minneapolis rioters get back out on the street. At least 13 Biden campaign staff members have made donations to the Minnesota freedom fund. The group is using the funding to cover bail for those jailed in Minneapolis, according to Reuters. Hypocrite is the another name for Democrat
paappi- Appachan 2020-06-05 16:10:02
പപ്പി!- അപ്പച്ചാ .... റേഷൻ കടയിൽ പോകാതെ അപ്പച്ചൻ ഷാപ്പിൽ പോയതും ഷാപ്പിലെ പെണ്ണിനെ ടച് ചെയ്‌തതും, ഷാപ്പിലെ പെണ്ണ് തീക്കൊള്ളികൊണ്ടു കുത്തിയതും അമ്മച്ചിയോടു പറയരുത്
Ninan Mathulla 2020-06-05 16:29:40
Some people, when they have no answer, they start calling names; some others try to change subject of discussion; yet other ‘konjanam kuthum’. I see all these in answer to the question I asked. I can also see the prejudices some have towards me in their comments. I have fair knowledge of the history of First and Second World wars, and also how different empires came to power starting with the Assyrian empire, 1000 years before Christ. Historians know the means each used to come to power. Nowhere in the history of Second World War or Biography of Hitler or Mein Kampf’ the autobiography of Hitler, I remember reading Hitler using Bible to come to power or going to Church regularly or asking for the help of Church members to come to power. He used force and other strategies that the Church doesn’t support to come to power. So I do not know he lift up Bible to come to power. Now, my question is to Andrew. Let him answer. Others it is wise to keep quiet.
Jesus 2020-06-05 17:20:00
എന്റപേരിൽ നടക്കുന്ന ഈ ഹിന കൃത്യത്തിൽ എനിക്ക് ഒരു പങ്കുമില്ല. അവനവന്റ പാപത്തിന്റ ഫലം നാലിരട്ടിയായി അവനവന്റെ തലമുറകളിലേക്ക്‌ ചെല്ലട്ടെ
Anthappan 2020-06-05 20:04:39
"it is wise to keep quiet." -The same can be applied in your case too. You don't have to press Andrew for an answer when you don't have an answer for many of your topic. Your answers are always arbitrary. Hitler, Trump, David Duke and some Malayalee pastors have their own Bible and interpretation. And, there are millions of idiots to follow them. America got a jackass in helm as president and he is taking him for a ride. Many right wing Christian pastors and their brain washed stooges are responsible for putting him in that sacred office and making it stinky. A person with common sense knows that nobody can be born without coitus with a woman. But, you guys spread pure lie and say that Jesus is born miraculously. Another thing, is about his resurrection. These are all baseless stories. Probably Jesus knew about his birth and asked a counter question to to disciples when they pointed out his mother by asking, "“Who is my mother, and who are my brothers?”. All your argument must be evidence based.
George V 2020-06-05 21:31:06
അമേരിക്കയിൽ എത്തുന്ന മലയാളികളിൽ ബഹുപൂരിപക്ഷവും ക്രിസ്ത്യാനികൾ ആണ്‌. ഫാമിലി മെമ്പർ ഫയൽ ചെയ്തു വരുന്നവരും, എന്നെ പോലെ സാരിത്തുമ്പ് വിസയിൽ വരുന്നവരും, കൂടാതെ ഐ ടി (H1 etc) ന്യൂ ജൻ വേറെയും. മിക്കാവാറും എല്ലാവരും തന്നെ അമേരിക്കയിൽ എത്തിയാൽ സോഷ്യൽ സെക്യൂരിറ്റി ഓഫീസിൽ പോകുന്നതിനു മുൻപ് തന്നെ അവിടുത്തെ ലോക്കൽ മലയാളി പള്ളിയിൽ പോകും. അതോടെ തീർന്നു എല്ലാം. ആ നീരാളിപ്പിടുത്തത്തിൽ നിന്നും കരകയറാൻ ശരാശരി മലയാളിക്ക് സാധിക്കില്ല. അതിനു അവനെ ഭാര്യയും ബന്ധുക്കളും വൈദികരും സമ്മതിക്കില്ല. മിക്ക പുരോഹിതരും പുതിയ ഇമ്മിഗ്രന്റ്‌സിനോട് ആദ്യം പ്രയോഗിക്കുന്ന ഒരു വജ്രായുധം ഉണ്ട്, പെൺകുട്ടികൾ ആണ് ഉള്ളതെന്നോർക്കുക, നാളെ വല്ല കറമ്പന്റെയും കൂടെ പോകാതിരിക്കാൻ, മോൻ ഒരു കറമ്പിയെയും കൊണ്ട് വാതിരിക്കാൻ എല്ലാ ആഴ്ചയും മക്കളെ പള്ളിയിൽ കൊണ്ടുവരാൻ വീഴ്ച കാണിക്കരുത്. സൺ‌ഡേ സ്കൂൾ പഠനവും വേദ പുസ്തക വായനയും മുടക്കരുത്. തൊണ്ണൂറ്റൊമ്പതു ശതമാനം സ്ത്രീകളും അതിൽ വീഴും. കറുത്തവരെ അന്യഗ്രഹ ജീവിയായിട്ടാണ് മലയാളികൾ കാണുന്നത്. വീട് വാങ്ങാൻ ഒരു മലയാളി ഏജന്റിനെ സമീപിച്ചാൽ ആദ്യം പറയുന്നത് ആ ഏരിയ നമുക്ക് വേണ്ട അവിടെ കൂടുതലും അവരാണ് തുടങ്ങി എല്ലാ മേഖലയിലും അവരെ ഒഴിവാക്കുന്ന മലയാളികൾ പക്ഷെ സോഷ്യൽ മീഡിയയിൽ കറുത്ത വർഗ്ഗത്തിന്റെ ഉന്നമനത്തിനു വേണ്ടി ഘോര ഘോര പോസ്റ്റുകൾ ഇടുകയും ചെയ്യും. മലയാളീട. (വാൽക്കഷ്ണം: മനുഷ്യ, ഇക്കൊല്ലം പിള്ളേരുടെ സൺ‌ഡേ സ്കൂൾ ക്ലാസുകൾ മൊത്തം കൊളമാകുന്ന ലക്ഷണമാ, നിങ്ങള് ഈ മലയാളിയിൽ ആൻഡ്രൂസിന്റെ ലേഖനോം വായിച്ചോണ്ടു ഇരുന്നോ)
Ninan Mathulla 2020-06-05 21:34:58
To me, what Anthappan wrote makes no sense. Are you trying to change subject of discussion? Andrew wrote something, and my response is related to what he wrote. What Anthappan wrote has nothing to do with the subject. You and I can’t straighten the whole world. You can correct yourself. So I questioned Andrew to give reference to his article. When I write something I expect the same from readers. Otherwise you and I can mislead readers. A good opposition is a must for things to go smooth. Otherwise rulers can go astray. When I write an article in emalayalee, I am in the ruling class and readers are in the opposition. It is your job to question me. That doesn’t mean that you can ask me stupid things. Your question must be logical and thoughtful to help readers, and not in your self interest or political agenda.
Ninan Mathulla 2020-06-06 07:29:31
Anthappan, are you trying to change subject of discussion? Andrew wrote something, and my response is related to what he wrote. What Anthappan wrote has nothing to do with the subject. I questioned Andrew to give reference to what he wrote. When I write something I expect the same from readers. Otherwise you and I can mislead readers. A good opposition from readers is a must for things to go smooth. Otherwise writers can go astray. It is your job to question me then and there. Several here that use emalayalee for propaganda do not want any criticism from readers. What they desire is accept their propaganda and back scratching. I do not do that. So I see all these negative comments here. Your question must be logical and thoughtful to help readers, and not in your self interest or to propagate political agenda.
വായനക്കാരുടെ അഭിപ്രായം! 2020-06-06 11:10:22
എല്ലാ വായനക്കരുടെയും അഭിപ്രായം ആരായുന്നു. :- ചരിത്രത്തിൽ എഴുതി വച്ചിരിക്കുന്നത് എല്ലാം സത്യം അല്ലല്ലോ!. അതുപോലെ ഒരിക്കലും എഴുതപ്പെടാത്ത എത്ര സത്യങ്ങളും!. ഹിറ്റ്ലറുടെ ജീവിതം എന്നും നിഗൂഡതകൾ നിറഞ്ഞതു ആയിരുന്നു. 1932, ഏപ്രിൽ 23 നു സെയിന്റ് മേരി പള്ളിയിൽ നിന്നും ഹിറ്റ്ലർ ഇറങ്ങി വരുന്ന ഫോട്ടോ ഉണ്ട്. ആര്യൻ വംശത്തിൻ്റെ ശ്രെഷ്ട്ടത സ്ഥാപിക്കാൻ വേണ്ടിയുള്ള ഹിറ്റ്ലറുടെ എഴുത്തുകളിലും പ്രസഗ്ങ്ങളിലും; ദൈവം, യേശു, ബൈബിൾ വചനങ്ങൾ എന്നിവ ഹിറ്റ്ലർ ഉപയോഗിച്ചു. യഹൂദരോടുള്ള വെറുപ്പ് ന്യായികരിക്കാൻ യേശുവും യഹൂദരെ വെറുത്തു എന്ന് ഹിറ്റ്ലർ കരുതി. ഫെഡറിക് നീഷേയുടെ ചിന്തകൾ ഹിറ്റ്ലർ അഭിനന്ദിച്ചു, മതം അടിമത്തം ഉണ്ടാക്കുന്നു എന്നതിനാൽ സ്ഥിരം പള്ളിയിൽ പോക്ക് ഹിറ്റ്ലർ നിർത്തി എങ്കിലും ആൽമഹത്യ ചെയ്യുന്നവരെ ഹിറ്റ്ലർ കത്തോലിക്കൻ ആയിരുന്നു. കത്തോലിക്ക സഭ ഹിറ്റ്ലറെ തടയുകയോ, വിമർശിക്കുകയോ ചെയ്തില്ല എന്ന് മാത്രം അല്ല; യൂദരെ കൊല്ലുന്നതിനു മൗന അനുവാദവും കൊടുത്തു. 1998 ൽ ജോൺ പോൾ രണ്ടാമൻ്റെ കാലത്തു ആണല്ലോ കത്തോലിക്കാ സഭ യുദരോട് മാപ്പ് ചോദിച്ചത്. 1937 ഹിറ്റ്ലറുടെ നാസി സേനകളിൽ അനേകർ കത്തോലിക്ക സഭ വിട്ടു പുറത്തുപോയി. ഹിറ്റ്ലർ അതിനെ എതിർക്കുകയും കത്തോലിക്ക സഭയുമായി പോളിസി പ്രശ്നങ്ങൾ ഉണ്ടെങ്കിലും സഭ വിട്ടു പോകാൻ പാടില്ല എന്നും മരണം വരെ കത്തോലിക്കൻ ആയിരിക്കും എന്ന് ഹിറ്റ്ലർ പ്രഖ്യാപിച്ചു. ഹിറ്റ്ലർ മതത്തെ സ്വന്തം താല്പര്യങ്ങളെ പരിരക്ഷിക്കാൻ ഉപയോഗിച്ചു എന്ന് അനുമാനിക്കാം. ഹിറ്റ്ലർ കൊന്നത് യഹൂദരെ ആണ്. അതിനു കാരണം എന്ത്. ഇത് മറ്റൊരു ലേഖനത്തിനു വഴിയൊരുക്കുന്നു. എൻ്റെ പ്രിയ സുഹൃത്തു ശ്രീ. ജോസഫ് പഠനമാക്കൻ ഉണ്ടായിരുന്നു എങ്കിൽ അദ്ദേഹത്തിന് പറ്റിയ വിഷയം. ഇ മലയാളിയുടെ വായനക്കാരിൽ അനേകം പണ്ഡിതർ ഉണ്ടല്ലോ; അവരിൽ ആരെങ്കിലും ഹിറ്റ്ലറെക്കുറിച്ചു എഴുതുക. അമേരിക്കയിൽ നാസിസം അശ്വമേധം നടത്തുന്ന ഇ നാളുകളിൽ ഉചിതമായ വിഷയം. യുദ മതം, യുദർ -ഇവ ഒക്കെ വളരെ തെറ്റിദ്ധരിക്കപ്പെട്ട വിഷയങ്ങൾ ആണ്. അതും മറ്റൊരു ലേഖനത്തിനു വഴി ഒരുക്കുന്നു. ഇ ലേഖനത്തിലെ വിഷയം ഹിറ്റ്ലറുടെ കൈയിൽ വേദപുസ്തകം ഉണ്ടായിരുന്നോ എന്നത് അല്ല. അമേരിക്കൻ മലയാളികളുടെ നിസ്സഹരണ പ്രവണത ആണ്. ഹിറ്റ്ലറെക്കുറിച്ചു അറിയേണ്ടവർ സ്വയം റിസേർച് നടത്തുക. അനേക വർഷങ്ങൾ പഠിച്ചതും വായിച്ചതും ഒക്കെ പ്രോസസ്സ് ചെയ്തു ആണ് നമ്മൾ എഴുതുന്നത്. അതൊക്കെ എപ്പോൾ എവിടെ നിന്ന് വായിച്ചു; അതിൻ്റെ റഫറൻസ് എവിടെ എന്നൊക്കെ ബാലിശമായ ചോദ്യങ്ങൾ ആർക്കും ചോദിക്കാം. - * അറിയുവാൻ ആഗ്രഹം ഉള്ളവർ സ്വയം അനേഷിച്ചു പഠിക്കുക. ഇപ്പോളത്തെ സർവ്വശക്തൻ -ഗൂഗിൾ അല്ലേ; അതിനാൽ അതിനാൽ ഗൂഗിളിനോട് ചോദിക്കുക. * കോവിഡിൽ നിന്നും എല്ലാവർക്കും സുരക്ഷിതം നേരുന്നു. * ഇ ലേഘനം വായിച്ചവർക്കും പ്രതികരിച്ചവർക്കും നന്ദി, Humbly -andrew
Anthappan 2020-06-06 11:41:28
At first, Adolf Hitler seemed to accept Christianity. “In his childhood, Hitler was enthralled by the pomp and ritual of the Catholic Church,” wrote Fritz Redlich in his 1999 biography of the Führer. “Allegedly, for a while he even considered becoming a priest.” But Hitler, born 130 years ago on April 20, 1889, began rejecting religion as a teenager. He was pulled in different directions by his parents.
ചുമ്മാതെ അറിയാന 2020-06-06 22:27:42
ജെസി ജാക്സണുമായി എന്തെങ്കിലും ബന്ധമുണ്ടോ? മലയാളം കൊഴപ്പമില്ല ചുമ്മാതെ അറിയാന
ജാക്സൺ വില്യംസ് 2020-06-06 17:56:25
ജോർജ് വി., സാരിവിസയിൽ വരുന്നവരുടെ പ്രധാന ലക്ഷണമാണ് പേര് വെക്കാതെ മറ്റുള്ളവരെ കുറ്റം പറയുകയെന്നത്. പ്രതികരണ കോളത്തിൽ നോക്കൂ... വിരലിലെണ്ണാവുന്നവർ മാത്രം സ്വന്തം പേരിൽ പ്രതികരിക്കും. അവർക്ക് ഒരു സല്യൂട്ട് നട്ടെല്ലില്ലാത്തവർ ചന്തപ്പനെന്നോ, വിവരക്കേടാധരൻ എന്നൊക്കെയുള്ള പേരിൽ എഴുത്തും. അവരുടെ പ്രധാന ലക്ഷണമായിരിക്കും ട്രംപിനെ കുറ്റം പറയൽ ഗവണ്മെന്റ് ആഴ്ചയിൽ ആഴ്ചയിൽ അയക്കുന്ന ചെക്ക്, പോസ്റ്മാൻ ഒരു ദിവസം വൈകിച്ചാൽ, അതിനും ട്രമ്പിനായിരിക്കും കുറ്റം
പെണ്ണ് വെളുത്തത് ആണോ! 2020-06-07 06:20:16
കല്യാണ ആലോചന വന്നാല്‍ പെണ്ണിന് കുട്ടികള്‍ ഉണ്ടോ എന്ന് ആരായുന്ന്തിനു മുമ്പേ ചോദിക്കും പെണ്ണ് വെളുത്തത് ആണോ. ചെറുക്കന്‍ വെളുത്തത് ആണോ? അവന്‍ പോക്രിയോ തെമ്മാടിയോ ആണോ എന്ന് അറിയുന്നതിനു മുമ്പേ തന്നെ. അത്തരം മലയാളിയോട് ആണ് കറമ്പരുടെ കൂടെ കൂടാന്‍ പറയുന്നത്! കറുത്ത ചർമ്മം ഉള്ളവരെ ഒരിക്കലും സുന്ദരിയോ / സുന്ദരനോ ആയി കണക്കാക്കപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്താണ് നാമിപ്പോഴും ജീവിക്കുന്നത് നമ്മുടെ photos നമ്മൾ maximum filter ചെയ്ത് വെളുപ്പിക്കുന്ന പരിപാടി ഈ വെള്ളത്തൊലിയോടുള്ള ഭ്രമമാണ്‌. ഏത്...?? വംശീയ രോഗം ബാധിച്ച ആ തൊലിയോട്.. തൊലിനിറത്തിന്റെ പേരിൽ മനുഷ്യർ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ ഉത്തരവാദികൾ അറിയാതെയാണെങ്കിലും നമ്മൾ തന്നെയാണ് ..മാറ്റം വരുത്തേണ്ടത് നമ്മുടെയൊക്കെതന്നെ ചിന്തകളിലും മനോഭാവത്തിലുമാണ്. ഏറ്റവും കൂടുതൽ ഫിൽറ്റർ കാം ഉപയോഗിക്കുന്നതും ബ്യൂട്ടി പാർലർ / കോസ്മറ്റിക്സുകളും ഉപയോഗിക്കുന്നത് സ്ത്രീജനങ്ങളാണ്. ഫിൽറ്റർ ചെയ്ത് വെളുപ്പിച്ച / കോസ്മറ്റിക്സ് ഉപയോഗിച്ച Dp ക്ക് താഴെ ഏതാ ആപ്പ് എന്ന് ചോദിച്ചാൽ മെയിൽ ഷോവനിസ്റ്റുകളുടെ പരിഹാസമായി വ്യാഖ്യാനിക്കുകയും ചെയ്യും. കഴിഞ്ഞ ആഴ്ച ഒരു പ്രമുഖ ഇത്തരം ചോദ്യങ്ങൾ ആണുങ്ങളുടെ ആറ്റിറ്റ്യൂഡ് പ്രോബ് ളമാണന്നും, സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നത് ഇഷ്ട്ടമില്ലാത്തതുകൊണ്ടാണെന്നും പറഞ്ഞ് ഒരു പോസ്റ്കണ്ടിരുന്നു അവർ തന്നെ വർണവെറിക്കെതിരെയും പോസ്റ്റിട്ടിരുന്നു. ആണ് പെണ്ണ് വ്യത്യാസം ഒന്നുമില്ല എല്ലാവരും പൊതുബോധത്തിന്റെ ഇരകളാണ്. എല്ലാം നമ്മൾ തന്നെയാ... 😂😂 കൊലപാതകിയും കൊലചെയ്യപ്പെട്ടവനും കാഴ്ചക്കാരനും സമരക്കാരനും. നമ്മൾ പോലും അറിയാതെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കാരണമാവുന്നുണ്ട് . നമ്മുടെ പലവിധ തമാശകൾ അത് പോലെ പല സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ നമ്മുടെ ഹാസ്യങ്ങളിൽ പലതും കറുത്തവരെയും സ്ത്രീക്വളെയും നാണം കെടുത്തി ഉണ്ടാക്കുന്നതാണ്..'പെണ്ണല്ലേ വർഗം, ചരക്ക് കരിംഭൂതം,കരിങ്കുരങ്" അങ്ങനെ അങ്ങനെ നീളുന്നു 'തമാശകൾ'.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക