Image

ഏകാന്തതേ..(കവിത : ഓമന ജോൺ )

Published on 05 June, 2020
ഏകാന്തതേ..(കവിത : ഓമന ജോൺ )

ഏകാന്തതേ, 
നിന്നെ സ്നേഹിക്കുന്നു ഞാൻ 
നീയേകും 
ശാന്തതയെത്ര സുഖപ്രദം 
വാക്കുകൾ ചെയ്തികൾ ഭാവങ്ങൾ കൊണ്ടെന്നെ
ദ്രോഹിക്കാനാളില്ലാ -
യിന്നെന്റെ ചുറ്റിലും 

ഏകാന്തതേ, നീയെന്നെ പഠിപ്പിച്ചു 
സർവ്വേശൻ 
തുണയായ് കൂട്ടിനുണ്ടെന്ന് ,
അറിഞ്ഞു 
ഞാനാ ദിവ്യസാന്നിധ്യം 
അനുഭവിച്ചു 
ഞാനാ സാന്ത്വന സ്‌പർശം 

ഏകാന്തതേ, 
നീ ഉണർത്തുന്നുയെന്നിൽ 
ചിന്തകളേറെ  സന്തോഷമേറെ 
നന്ദിയേകുവാൻ വാക്കുകളില്ലാ -
യേകുവാനൊന്നുമേ കൈകളിലില്ലാ.. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക