Image

വാഷിംഗ്ടൺ ഡി സി യിൽ ഗാന്ധി പ്രതിമയോട് അനാദരവ്: ഇന്ത്യയിലെ യു.എസ്.അംബാസിഡർ ക്ഷമാപണം നടത്തി

Published on 05 June, 2020
വാഷിംഗ്ടൺ ഡി സി യിൽ ഗാന്ധി പ്രതിമയോട് അനാദരവ്: ഇന്ത്യയിലെ യു.എസ്.അംബാസിഡർ ക്ഷമാപണം നടത്തി
 
ആഫ്രിക്കൻ അമേരിക്കൻ വംശജൻ ജോർജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിലുടനീളം നടന്ന പ്രതിഷേധങ്ങൾക്കിടയിൽ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള ഗാന്ധിജിയുടെ പ്രതിമയിൽ സ്പ്രേ പെയിന്റ് തൂവി അനാദരവ് കാട്ടിയതിന് ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ കെനത് ജസ്റ്റർ ക്ഷമാപണം നടത്തി.
മെയ് 25നാണ് പോലീസുകാരാൽ ഫ്ളോയിഡ് മരണപ്പെട്ടത്.കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ബഹളങ്ങൾ നടന്നിരുന്നു. ഇതിനിടയിലാണ് പ്രക്ഷോഭകർ സമാധാന ദൂതനായ മഹാത്മാഗാന്ധിയുടെ പ്രതിമയെ അവഹേളിച്ചത്. അമേരിക്കൻ അംബാസിഡർ സംഭവത്തിൽ അഗാധവും ആത്മാർത്ഥവുമായ ദു:ഖം രേഖപ്പെടുത്തുകയും ഇന്ത്യയോട് രാജ്യത്തിന്റെ ക്ഷമാപണം അറിയിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഗാന്ധി പ്രതിമ പൊതിഞ്ഞ് സംരക്ഷണം ഏർപ്പെടുത്തി.
വാഷിംഗ്ടൺ ഡി സി യിൽ ഗാന്ധി പ്രതിമയോട് അനാദരവ്: ഇന്ത്യയിലെ യു.എസ്.അംബാസിഡർ ക്ഷമാപണം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക