Image

മദ്യം നല്‍കി മര്‍ദ്ദിച്ച് അവശയാക്കി കൂട്ടബലാത്സംഗം: യുവതിയുടെ ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളൂം കസ്റ്റഡിയില്‍

Published on 05 June, 2020
മദ്യം നല്‍കി മര്‍ദ്ദിച്ച് അവശയാക്കി കൂട്ടബലാത്സംഗം: യുവതിയുടെ ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളൂം കസ്റ്റഡിയില്‍


തിരുവനന്തപുരം:യുവതിക്ക് മദ്യം നല്‍കി മയക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് ഉടനെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. യുവതിയുടെ ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളും കസ്റ്റഡിയിലായെന്നും പോലീസ് അറിയിച്ചു. ഇന്നലെയാണ് യുവതി പീഡനത്തിന് ഇരയായത്. 

കണിയാപുരം സ്വദേശിനിയാണ് കൂട്ടബലാസംഘത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ട് 4 മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി, ആറു പേരടങ്ങുന്ന സംഘം നിര്‍ബന്ധിച്ചു യുവതിക്ക് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക