Image

ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 9,851 കൊവിഡ് ബാധിതര്‍; 273 പേര്‍ കൂടി മരിച്ചു

Published on 05 June, 2020
 ഇന്ത്യയില്‍  24 മണിക്കൂറിനുള്ളില്‍ 9,851 കൊവിഡ് ബാധിതര്‍; 273 പേര്‍ കൂടി മരിച്ചു


ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും മരണങ്ങളും ആശങ്കാജനകമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,851 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 2,26,770 ആയി. 273 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 6348 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു. 

നിലവില്‍ 1,10,960 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 1,09,462 പേര്‍ രോഗമുക്തരായി. ഇതുവരെ 43,86,376 സാംപികളുകള്‍ പരിശോധിച്ചു. അതില്‍  1,43,661 സാംപിളുകള്‍ 24 മണിക്കൂറിനുള്ളിലാണ് നടത്തിയതെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

രാജ്യത്ത് ഇതാദ്യമായാണ് കൊവിഡ് നിരക്ക് ഇത്രയും ഉയരുന്നത്. ഇന്നലെയും 9000നു മുകളിലായിരുന്നു രോഗബാധിതര്‍. അതിനു മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ 8000 നു മുകളലായിരുന്നു രോഗബാധിതര്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 77,793പേര്‍. തമിഴ്‌നാട്ടില്‍ 27,256 പേരും ഡല്‍ഹിയില്‍ 25,004 പേരും രോഗികളായി. ഗുജറാത്ത് (18,584), രാജസ്ഥാന്‍ (9,862) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക