Image

ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യുന്നു

Published on 05 June, 2020
ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയേയും സഹോദരിയേയും വീണ്ടും ചോദ്യം ചെയ്യുന്നു

പത്തനംതിട്ട: ഉത്ര വധക്കേസില്‍ ഒന്നാം പ്രതിയും ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. നോട്ടീസ് നല്‍കിയാണ് ഇവരെ അന്വേഷണ സംഘം വിളിപ്പിച്ചത്. പത്തരയോടെയാണ് ഇവര്‍ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായത്.  ഇവര്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സ്ത്രീധന പീഡനവും അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക