Image

ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു

Published on 05 June, 2020
ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു. രാജ്‌കോട്ടിലെ മൊര്‍ബിയില്‍ നിന്നുള്ള എം.എല്‍.എയായ ബ്രിജേഷ് മെര്‍ജയാണ് രാജിവച്ചത്. നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മൂന്നു ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ എം.എല്‍.എയാണ് ബ്രിജേഷ്. മാര്‍ച്ചിനു ശേഷം എട്ട് എം.എല്‍.എമാരാണ് ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. 
 നാല് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കേ കോണ്‍ഗ്രസില്‍ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് വലിയ ആഘാതമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുന്‍പ് കോണ്‍ഗ്രസിന് 73 എം.എല്‍.എമാരാണ് ഉണ്ടായിരുന്നത്. രണ്ടു രാജയസഭാ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. 

ബി.ജെ.പിക്ക് 103 അംഗങ്ങളുണ്ട്. രണ്ടു സീറ്റുകള്‍ ഉറപ്പാക്കിയ ബി.ജെ.പി മൂന്നാമതൊരു സീറ്റു കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക