കണ്ണൂര്‍: മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസിലെ പ്രതികളായ ആര്.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകരെ വെറുതെവിട്ടു.
38 ആസ്.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു. 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന് പാനൂരിലേക്ക് പോവുമ്ബോഴായിരുന്നു ആക്രമണം.
കേസിലെ 20-ാം പ്രതിയായ ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നിരുന്നു. മറ്റൊരു പ്രതി മാസങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടിരുന്നു.