Image

എസ്.എ.ടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോണ്‍ഫറന്‍സ് ഞായറാഴ്ച 2 മണി

Published on 05 June, 2020
എസ്.എ.ടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോണ്‍ഫറന്‍സ് ഞായറാഴ്ച 2 മണി
ന്യു യോര്‍ക്ക്: എസ്.എ.ടി തുടങ്ങിയ ടെസ്റ്റുകളിലെ മികവ് നോക്കിയാണു അമേരിക്കയില്‍കോളജ് പ്രവേശനവും സ്‌കോളര്‍ഷിപ്പുമൊക്കെ ലഭിക്കുക. പക്ഷെ അതേപറ്റിയൊക്കെ പറഞ്ഞു തരാന്‍ ഇന്ത്യയില്‍ നിന്നു വന്ന മതാപിതാക്കള്‍ക്കു കഴിയാറില്ല. കാരണംഅത്തരം സാഹചര്യങ്ങളിലൂടെ ആയിരുന്നില്ല അവരുടെ വിദ്യാഭ്യാസം.

ഈ കുറവ് പരിഹരിക്കാനാണു വിദഗ്ദരെ പങ്കെടുപ്പിച്ച് എക്കോ (എന്‍ഹാന്‍സ് കമ്യൂണിറ്റി ത്രു ഹാര്‍മ്മോണിയറ്റ് ഔട്ട്രീച്ച്) ഞായറാച (ജൂണ്‍ 7) 2 മണിക്ക് സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്

ടെസ്റ്റ് ടയ്ക്കേഴ്‌സ് പ്രസിഡന്റ് ഫ്രാങ്ക് എസ്. പൊമില്ല, ടെസ്റ്റ് ടെയ്ക്കേഴ്‌സ് സൈറ്റ് ഡയറക്ടര്‍ ആന്‍ഡ്രു നനയക്കര, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റും മെഡ്‌സ്‌കൂള്‍ കോച്ച് സ്ഥാപകനുമായ ഡോ. സാഹില്‍ മേത്ത എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്. ഈ രംഗത്തെ ഏറ്റവും വിദഗ്ദര്‍.

വിഷയങ്ങള്‍ ഇവയാണ്.
കോളജ് അഡമിഷനും സ്‌കോളര്‍ഷിപ്പും കിട്ടാന്‍ എന്തിനു തയ്യാറെടുക്കണം?
എപ്പോള്‍ പഠിക്കണം? (കാലേ കൂട്ടി തന്നെ എന്നാല്‍ ഒരു പാട് നേരത്തെയല്ല)
ഏത് ടെസ്റ്റ് എടുക്കണം? എസ്.എ.ടി. അഥവാ എ.സി.ടി?
എങ്ങനെ പരീശിലിക്കണം (ഉത്തരം: കഠിനമായി തന്നെ)
ടെസ്റ്റിനെപറ്റിയുള്ള തെറ്റിദ്ധാരണകള്‍
ക്വറന്റൈന്‍ കാലത്തെ ടെസ്റ്റിംഗ് പ്രശ്‌നങ്ങള്‍

സൂം മീറ്റിംഗിനു പുറമെ ഒരു സര്‍വേയും ഉണ്ട്. അതില്‍ പങ്കെടുക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

ക്വീന്‍സ്-ലോഗ് ഐലനഡ് കേന്ദ്രമായി ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എക്കോ, ഒട്ടേറെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണു ഒരു വര്‍ഷം സംഘടിപ്പിക്കുന്നത്. കോവിഡ് സംബധിച്ച് നടത്തിയ സെമിനാറുകള്‍ ഏറെ ഉപകാരപ്രദമായിരുന്നു.

സൂം മീറ്റിംഗ്
https://us02web.zoom.us/j/
ID: 862287487346
എസ്.എ.ടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോണ്‍ഫറന്‍സ് ഞായറാഴ്ച 2 മണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക