Image

കൊവിഡ് 19 ബാധിതരുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി; പുതിയ കേസുകളില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍

Published on 05 June, 2020
കൊവിഡ് 19 ബാധിതരുടെ പട്ടികയില്‍ ഇന്ത്യ ആറാമതായി; പുതിയ കേസുകളില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍


ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗബാധിതരുടെ എമ്മം 6,778,209 ആയി. മരണം 395,687 ആയി. 3,304,555 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ 3,077,967 ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85,515 പേര്‍ക്കാണ് രോഗം സ്ഥിരീകരിചച്ചത്. 3,389 പേര്‍ മരിച്ചു. 

അമേരിക്കയില്‍ 1,936,998 രോഗികളുണ്ട്. 12,947 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 110,715 പേര്‍ മരണമടഞ്ഞു. അതില്‍ 542 പേര്‍ ഇന്നു മാത്രം. ബ്രസീലില്‍ 621,877 പേര്‍ രോഗികളായി. അതില്‍ 6,007 പേര്‍ 24 മണിക്കൂറിനുള്ളില്‍. 34,212ആയി മരണസംഖ്യ 173 പേര്‍ ഒരു ദിവസത്തിനുള്ളില്‍ മരിച്ചു. റഷ്യയില്‍ 449,834രോഗികളുണ്ട്. 8,726 പേര്‍ പുതിയ രോഗികള്‍. 5528 പേര്‍ മരണമടഞ്ഞു.144 പേര്‍ ഇന്നു മാത്രം.

സ്‌പെയിനില്‍ 288,058 പേര്‍ രോഗികളായി. 27,134 പേര്‍ മരിച്ചു. നാലു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ബ്രിട്ടണില്‍ 283,311 പേര്‍ രോഗികളാലി. 40,261 പേര്‍ മരണമടഞ്ഞു. 357 പുതിയ മരണങ്ങള്‍. 

ഇറ്റലിയെ പിന്തള്ളില്‍ ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ആറാമതായി. 236,091 പേര്‍ക്ക് വൈറസ് ബാധിച്ചു. 9,378 പേര്‍ക്ക് വെള്ളിയാഴ്ച മാത്രം. അമേരിക്ക കഴിഞ്ഞാല്‍ രോഗബാധിതരുടെ എണ്ണം പ്രതിദിനം കൂടുന്നത് ഇന്ത്യയിലാണ്. 6,649 പേര്‍ മരിച്ചു.286 പേര്‍ ഇന്നു മാത്രം.

മെക്‌സിക്കോയാണ് കൊവിഡിന്റെ പുതിയ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നത്. ഇവിടെ105,680പേര്‍ രോഗികളായി.4,442പേര്‍ വെളളിയാഴ്ച മാത്രം.12,545 പേര്‍ മരണമടഞ്ഞു. 816 പേര്‍ ഇന്നു മാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക