Image

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു

Published on 17 June, 2020
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു
കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച 31 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 169 പേര്‍ സമാനലക്ഷണവുമായി ചികിത്സയിലുമാണ്. നാലുപേര്‍ക്ക് എലിപ്പനിയും രണ്ടുപേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍.

10 പേരിലാണ് രോഗം കണ്ടെത്തിയത്. കോട്ടയത്ത് ആറും കണ്ണൂരില്‍ അഞ്ചും ആലപ്പുഴയില്‍ നാലും കൊല്ലത്ത് മൂന്നും തൃശൂരില്‍ രണ്ടും കാസര്‍കോട്ട് ഒന്നും റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനി സമാനലക്ഷണവുമായി 42 പേര്‍ എറണാകുളത്തും 40 പേര്‍ കാസര്‍കോട്ടും ചികിത്സയിലാണ്. 

എലിപ്പനി പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിലാണ് കണ്ടെത്തിയത്. മലപ്പുറം, വയനാട് ജില്ലകളില്‍ രണ്ടുപേര്‍ക്കാണ് മലേറിയ സ്ഥിരീകരിച്ചത്. പനിബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയ 3796 പേരില്‍ 56 പേരെ വിദഗ്ധ ചികിത്സക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 319 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു. 2348 പേര്‍ ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സതേടി. അഞ്ചുമരണവും സംഭവിച്ചു. 46 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതില്‍ രണ്ടു മരണം ഉണ്ടായി. സമാനലക്ഷണവുമായി 88 പേര്‍ ചികിത്സ തേടിയതില്‍ അഞ്ചുമരണവും സംഭവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക