Image

പോപ്പ് എമിരറ്റസ് പത്തു വര്‍ഷത്തിനു ശേഷം ജന്‍മനാട്ടില്‍

Published on 19 June, 2020
പോപ്പ് എമിരറ്റസ് പത്തു വര്‍ഷത്തിനു ശേഷം ജന്‍മനാട്ടില്‍

ബര്‍ലിന്‍: മുന്‍ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമന്‍ പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജന്‍മനാടായ ജര്‍മനിയിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂണിക്കില്‍ വിമാനമിറങ്ങിയ പാപ്പാ റേഗന്‍സ്ബുര്‍ഗിലെ സെമിനാരിയിലേയ്ക്കു പോയി. റേഗന്‍സ്ബുര്‍ഗ് രൂപത ബിഷപ്പ് റുഡോള്‍ഫ് വോഡര്‍ഹോള്‍സര്‍ പാപ്പായെയും സംഘത്തെയും സ്വീകരിച്ചു. വത്തിക്കാന്‍ വൈസ് കമാന്‍ഡര്‍, ആര്‍ച്ച് ബിഷപ്പ് ഗെണ്‍സ്വെന്‍, ആരോഗ്യ പരിപാലന വിദഗ്ധര്‍, സഹായികള്‍ തുടങ്ങിയവര്‍ പാപ്പായെ അനുഗമിയ്ക്കുന്നുണ്ട്. വീല്‍ചെയറിലാണ് പാപ്പാ യാത്ര ചെയ്യുന്നത്.

രോഗാതുരനായ സഹോദരനെ സന്ദര്‍ശിക്കാനാണ് വത്തിക്കാനില്‍നിന്ന് ബനഡിക്റ്റ് പതിനാറാമന്‍ എത്തിയത്. 2013ല്‍ മാര്‍പാപ്പയുടെ സ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞശേഷം അദ്ദേഹം വത്തിക്കാന് പുറത്തു പോകുന്നതു തന്നെ ഇതാദ്യമാണ്.

ബവേറിയന്‍ പട്ടണമായ റേഗന്‍സ്ബുര്‍ഗിലാണ് ബനഡിക്ട് പതിനാറാമന്റെ സഹോദരന്‍ ജോര്‍ജ് റാറ്റ്‌സിംഗര്‍ ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തിന് 96 വയസാണ്. മുന്‍ മാര്‍പാപ്പയ്ക്ക് 93 ആണ് പ്രായം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക