Image

വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, നല്ലൊരാളെ കണ്ടെത്തിയാല്‍ നടക്കും, നമുക്ക് നോക്കാം; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

Published on 23 June, 2020
 വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്, നല്ലൊരാളെ കണ്ടെത്തിയാല്‍ നടക്കും, നമുക്ക് നോക്കാം; ലക്ഷ്മി ഗോപാലസ്വാമി പറയുന്നു

മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും അഗ്രഗണ്യയായ ലക്ഷ്മിയുടെ അവസാനം ഇറങ്ങിയ ചിത്രം അരുവിയിലും അവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് താരം. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ തുറന്നു പറഞ്ഞത്. 

 മലയാളത്തിന്റെ ദത്തുപുത്രിയായാണ് പലരും എന്നെ കാണുന്നത്. സിനിമയെപ്പോലെ തന്നെ ക്ലാസിക്കല്‍ ഡാന്‍സും എനിക്ക് പ്രിയപ്പെട്ടതാണ്. എവിടെ പോയാലും എല്ലാവരും വിവാഹത്തെ കുറിച്ച് ചോദിക്കും. സ്നേഹം കൊണ്ട് ചോദിക്കുന്നതാണ്. സത്യം പറഞ്ഞാല്‍ അതിനെനിക്ക് ഉത്തരമില്ല. വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നല്ലൊരാളെ കണ്ടെത്തിയാല്‍ നടക്കും. നമുക്ക് നോക്കാം

സിനിമയിലെത്തി അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു. എല്ലാവരും ചോദിക്കും സെലക്ടീവാണോയെന്ന്. പക്ഷേ, അത്രയ്ക്ക് റോളുകളൊന്നും എന്നെത്തേടി വരുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു. സ്വാതന്ത്ര്യ സമരമാണ് പശ്ചാത്തലം. ബിഗ് ബഡ്ജറ്റ് സിനിമയാണ്. ഏറെ പ്രതീക്ഷയുണ്ട്. അരുവി പോലെയുള്ള സിനിമകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ശക്തമായ ഉപകരണമാണ് സിനിമ. അതാണ് അരുവി ഉപയോഗപ്പെടുത്തിയത്.</p>

സംവിധായകന്‍ അരുണ്‍ പ്രഭുവിന്റെ ആദ്യ സിനിമയായിരുന്നു. പക്ഷേ, എന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു. യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന വേഷമായിരുന്നു അരുവിയിലേത്. അതിത്രയും ഹ്യൂമറസായി വരുമെന്ന് വിചാരിച്ചില്ല. ഇപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമാണ്. ഒരുപാട് പേര്‍ അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും മലയാളികള്‍. ലക്ഷ്മിക്ക് ഇത്രയും അഭിനയ ശേഷിയുണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് പലരും പറയുന്നത്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയാലല്ലേ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയൂ.</p>

മലയാളികള്‍ ദത്തെടുത്ത ഒരു പെണ്‍കുട്ടിയാണ് ഞാനെന്ന് തോന്നാറുണ്ട്. എപ്പോഴും ആക്ടീവായിരിക്കാന്‍ കഴിയുന്നതാണ് മലയാളികളുടെ ഏറ്റവും വലിയ ഗുണം. മടിയുള്ളൊരു മലയാളിയെ ജീവിതത്തില്‍ ഇന്നുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് മലയാളികള്‍ ഇത്രയും ജോലി ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. സാമൂഹിക ഐക്യത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്. അടുത്തിടെ ഞാന്‍ കണ്ണൂരില്‍ ഒരു പരിപാടിക്ക് പോയിരുന്നു. മാധ്യമങ്ങള്‍ എന്തൊക്കെയാണ് ആ നാടിനെ കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നത്. നേരിട്ട് കണ്ടപ്പോള്‍ വളരെ വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചത് ''  ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക