Image

'എ' പടവുമായി ലിജോ ജോസ് പല്ലിശ്ശേരി; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന്

Published on 23 June, 2020
'എ' പടവുമായി ലിജോ ജോസ് പല്ലിശ്ശേരി; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന്

ലിജോ ജോസസ് പല്ലിശ്ശേരി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. 'എ' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനൊപ്പം ആയിരുന്നു പ്രഖ്യാപനം. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ ഒന്നിന് ആരംഭിക്കും. അതേസമയം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പന്‍ വിനോദ് ജോസ് ആണെന്നും വിവരമുണ്ട്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിന് എതിരെ ലിജോ രംഗത്ത് എത്തിയിരുന്നു. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍' എന്നയിരുന്നു ലിജോ പെല്ലിശേരി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് എ എന്ന സിനിമയുടെ പ്രഖ്യാപനം

കോവിഡ് സാഹചര്യത്തില്‍ ഇളവുകളോടെ സിനിമാ ചിത്രീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 50 അംഗ ടീമിനെ ഉള്‍ക്കൊള്ളിച്ച് സിനിമാ ഷൂട്ടിങിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക