Image

കൊവിഡ് രോഗികള്‍ 94.5 ലക്ഷം കടന്നു; മരണസംഖ്യ 4.82 ലക്ഷം കവിഞ്ഞു

Published on 24 June, 2020
കൊവിഡ് രോഗികള്‍ 94.5 ലക്ഷം കടന്നു; മരണസംഖ്യ 4.82 ലക്ഷം കവിഞ്ഞു



ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികള്‍ 9,454,900 ആയി. 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തിലേറെ പേര്‍ രോഗികളായി. മരണസംഖ്യ 482,446 ല്‍ എത്തി. അയ്യായിരത്തിലേറെ പേര്‍ ബുധനാഴ്ച മരണമടഞ്ഞു. 5,112,334 പേര്‍മരാഗമുക്തരായപ്പോള്‍, 3,860,120 പേര്‍ ചികിത്സയിലുണ്ട്. അമേരിക്കയിലാണ് പുതിയ രോഗികളുടെ എണ്ണം കൂടുതല്‍. രണ്ടാമത് ഇന്ത്യ. മരണം മെക്‌സിക്കോയില്‍ ആണെങ്കില്‍ അമേരിക്കയും ഇന്ത്യയുമാണ് തൊട്ടുപിന്നില്‍.

അമേരിക്കയില്‍ ആകെ 2,452,408 പേര്‍ രോഗികളായപ്പോള്‍ ഇന്നു മാത്രം 28,240 പേര്‍രോഗികളായി. ആകെ മരണം 124,140 ആണ്. (667). ബ്രസീലില്‍ 1,157,451 പേര്‍ രോഗികളായയപ്പോള്‍ (5,972) 52,951 പേര്‍ ഇതിനകം മരണമടഞ്ഞു. (+180). റഷ്യയില്‍ 606,881 (+7,176) 8,513(+154) എന്നിങ്ങനെയാണ് രോഗികളുടെയും മരണത്തിന്റെയും നിരക്ക്. ഇന്ത്യയില്‍ 472,985 പേര്‍ രോഗികളായി. ബുധനാഴ്ച മാത്രം +16,870 പേര്‍. ആകെ മരണം 14,907 ഇതില്‍ +424 ഒരു ദിവസത്തിനുള്ളില്‍.

ബ്രിട്ടണില്‍ രോഗികള്‍ 306,862 (+652) മരണസംഖ്യ43,081 (+154 ) എന്നിങ്ങനെയാണ്. സ്‌പെയിനില്‍ 294,166 ആകെ രോഗികളായി. (+334) മരണം 28,327 (+2). മെക്‌സിക്കോയില്‍ ആകെ 191,410 പേര്‍ രോഗികളായി. ഒരു ദിവസത്തിനുള്ളില്‍ +6,288 . ഇതിനകം 23,377 (+793) പേര്‍ മരണമടഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക