Image

നാടൻ പാട്ട് (ബിന്ദു ടിജി-ഓൺലൈൻ സാഹിത്യാവിഷ്കാരം)

Published on 26 June, 2020
നാടൻ  പാട്ട് (ബിന്ദു ടിജി-ഓൺലൈൻ സാഹിത്യാവിഷ്കാരം)
 
ബിന്ദു ടിജി രചിച്ച് ഷൈൻ സംഗീതം നൽകി ആലപിച്ച ഒരു നാടൻ പാട്ട് .... 
 
കൈതോല തുമ്പത്ത്   തൂങ്ങും തുമ്പിയെ കണ്ടിട്ട്
തുള്ളിത്തുളുമ്പിയ കുട്ടിക്കുറുമ്പി  എന്നുടെ  പൊൻ കരളേ
ഞാറു  നടുന്നേരം നിന്നെ കാണുവാൻ വന്നപ്പോൾ
കാണാത്ത ഭാവത്തിൽ നാണിച്ചു നിന്നെന്നെ കണ്ണെറിഞ്ഞോളല്ലേ  
 
 
തിരുവാണിക്കാവിലന്ന് നമ്മൾ വേലക്കു  പോയപ്പോ
തഞ്ചത്തിൽ വന്നെൻറെ  നെഞ്ചിലൊളിച്ചോളേ എന്നുടെ പെൺമയി ലേ 
 
പഞ്ചാര വാക്ക് കൊണ്ടെൻപിഞ്ചിളമുള്ള്  കവർന്നിട്ട്
കെട്ടാതെ പോകുമോ നീ ചെക്കാ ഇപ്പൊ പറഞ്ഞോണം
പഞ്ചാര വാക്ക് കൊണ്ടെൻപിഞ്ചിള മുള്ള്  കവർന്നിട്ട്
കെട്ടാതെ പോകുമോ നീ ചെക്കാ ഇപ്പൊ പറഞ്ഞോണം 
പഞ്ചാരി മേളം പോലെ എന്റെ യു ള്ളം തുടിക്കുന്നുണ്ടേ 
നിന്നെ മറക്കാനോ (പെണ്ണേ) എൻ്റെ  നെഞ്ചിടിപ്പന്നു മായും 
എന്നുടെ ചങ്കിനുള്ളിൽ നിന്നെ ഞാനെന്നേ കുടിയിരുത്തി
തങ്കമണിത്താലി യൊന്നു നിനക്കായെന്നേ പണിതു വെച്ചു 
മഴയൊന്നു മാറിടട്ടെ കുറുമ്പി  മാനം വെളുത്തിടട്ടെ 
ചിങ്ങ വെയിൽ തെളിഞ്ഞാൽ രണ്ടല്ല ആശകളൊന്നാകും
see also

സരോജ വര്‍ഗ്ഗീസ്

https://emalayalee.com/varthaFull.php?newsId=214369



സിറിൽ മുകളേൽ

https://emalayalee.com/varthaFull.php?newsId=214201

പി.ടി.പൗലോസ്

https://emalayalee.com/varthaFull.php?newsId=214083

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

https://emalayalee.com/varthaFull.php?newsId=213715

സന്തോഷ് പാലാ

https://emalayalee.com/varthaFull.php?newsId=213491

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്:

 https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:

https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:

https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :

https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :

https://emalayalee.com/varthaFull.php?newsId=212625

 


Join WhatsApp News
രാജു തോമസ് 2020-06-26 15:49:36
ഹാവൂ ! കലക്കി! എന്താ ഒരു താളം!. എന്തൊരു ഓളം!
Sudhir Panikkaveetil 2020-06-27 10:11:48
കാവ്യാവിഷ്‌ക്കാരം നന്നായി പോകുന്നതിൽ സന്തോഷം. ബിന്ദു ടിജി ഒരു നാടൻ പാട്ട് അവതരിപ്പിച്ചിരിക്കുന്നു. മലയാള കവിത പുരോഗമിക്കുന്നതിനു മുമ്പ് ജനങ്ങൾ വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, കൃഷിപ്പാട്ടു, ഓരോ ദേവന്മാരെയും, ദേവിമാരെയും സ്തുതിക്കുന്ന പാട്ടുകൾ, വീരന്മാരെ കുറിച്ചുള്ള പാട്ടുകൾ ഒക്കെ പാടി അതൊക്കെ ആര് എഴുതി എന്ന് അന്വേഷിക്കാതെ പാടി രസിച്ചിരുന്നു. അതുകൊണ്ട് നാടൻ പാട്ടുകളെ ഉണർത്തികൊണ്ട് വരുന്നത് നന്നായിരിക്കും. ബിന്ദു ടിജി ഇയ്യിടെ കുടിയേറ്റക്കാരുടെ അനുഭവങ്ങൾ എന്ന പുസ്തകം എഡിറ്റ് ചെയ്തിരുന്നു. നാടൻ പാട്ടുകൾ എഴുതുന്ന അമേരിക്കൻ എഴുത്തുകാരെ കണ്ടുപിടിച്ച് ഒരു സമാഹാരം പരീക്ഷിക്കാവുന്നതാണ്. ഈ പാട്ടുകാരന് കലാഭവൻ മണി സ്റ്റൈൽ ഉണ്ട്. വരികളും ഈണവും കൊള്ളാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക