Image

അഭയാർത്ഥികൾക്ക് കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി

പി.പി.ചെറിയാൻ Published on 27 June, 2020
അഭയാർത്ഥികൾക്ക്  കോടതിയെ സമീപിക്കാൻ അവകാശമില്ലെന്ന് സുപ്രീം കോടതി
വാഷിങ്ങ്ടന്‍, ഡി.സി:
അമേരിക്കയില്‍ അഭയം തേടിയെത്തിയവരുടെ അപേക്ഷ നിരസിക്കപ്പെട്ടാല്‍ അതിനെതിരെ കോടതിയില്‍ അപ്പീല്‍ നല്കാനാവില്ലെന്നുയു.എസ്.സുപ്രീം കോടതി. ട്രമ്പ് ഭരണകൂട നിലപാടിനു അനുസ്രുതമാണു ഈ വൈധി.

ഒമ്പതംഗ ബഞ്ചില്‍ 7 പേര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ 2 പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ശ്രീലങ്കയില്‍ നിന്നു അഭയം തേടി വന്ന തമിഴ് വംശജന്‍ വിജയകുമാര്‍നല്കിയ ഹര്‍ജിയിലാണു ഈ വിധി.

അവിടെ പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന് വിജയകുമാര്‍ വാദിച്ചു.മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയില്‍ നുഴഞ്ഞു നുഴഞ്ഞു കയറിയ ഇയാള്‍ക്കനുകൂലമായി നേരത്തെ ലോവര്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.

ഈ വിധി സുപ്രീം കോടതി മാറ്റിയെഴുതുകയാണെന്ന് ജസ്റ്റിസ് സാമുവല്‍ അലിറ്റൊ വിധിച്ചു. വിജയകുമാറിനെഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെ അഭയം തേടിയെത്തിയ നാലില്‍ മൂന്നു ഭാഗവും പ്രാഥമിക സ്‌ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെക്‌സിക്കൊ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയവര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ നടത്തൂന്ന ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരെ പുറത്താക്കുക എന്നതാണ് ഈ വിധിയുടെ ഫലം. പുറത്താക്കപ്പെടുന്നവര്‍ക്ക് അതിനെതിരെ കോടതിയെ സമീപിക്കാനാവില്ല.

ഉദ്യോഗസ്ഥ നടപടി കോടതിയില്‍ ചോദ്യം ചെയ്യാപ്പെടാന്‍ പറ്റാതെ പോകുന്നത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്നു എതിര്‍ത്ത ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി
see also
Join WhatsApp News
Tom Abraham 2020-06-27 13:00:03
Vijaykumara, Parajakumaranayallo! Is this the beginning of Trump victory ahead, And End of all illegal immigrants The great America s great Republican upholds .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക