പേരിൽ നിന്നൊരു ഫെയർ പോയാൽ ഉരുകി ഒലിച്ചു പോകുന്നതല്ല കറുപ്പിന്റെ രാഷ്ട്രീയം. നന്മയ്ക്ക് വെളുപ്പും തിന്മയ്ക്ക് കറപ്പുമാണെന്ന് പറഞ്ഞു പഠിപ്പിച്ച ഗുരുക്കന്മാർ തിരുത്തണം. ആത്മാവീനൂട്ടുന്ന വറ്റു തിന്നാൻ ഇനി മുതൽ കൊക്കിനെ വിളിക്കണം. ആഫ്രിക്കയുടെ ഇരുണ്ട ഭൂഖണ്ഡം പേര് ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യണം കറുത്ത വാവിന് പുതിയ നാമകരണം ചെയ്യണം. കറുപ്പിന് പിറക്കുന്ന കറുത്ത സന്തതിയെ വെളുത്ത തൊട്ടിലിൽ കിടത്തണം ഏഴഴക് കറുപ്പിനാണെന്ന് പറഞ്ഞവർ വെളുപ്പിന് എത്ര അഴകുണ്ടെന്ന് ഉറക്കെ ഉറപ്പിച്ച് പറയണം. വെളുപ്പിൽ നിന്ന് കറുപ്പിലേയ്ക്കുള്ള ദൂരം അളക്കണം. അല്ലാത്തപക്ഷം കറുപ്പെന്നും കറുപ്പായിരിക്കും ഫെയർ ആന്റ്ലൗലിയ്ക്ക് വെളുപ്പിക്കാൻ ആവാത്ത പോലെ കറുപ്പിന്റെ വിപരീത പദമാണ് വെളുപ്പെന്ന് കണ്ടെത്തിയ ഭാഷാ പണ്ഡിതനെ കണ്ടെത്തണം. മറ്റുനിറങ്ങളുടെ വിപരീതപദം പറയിക്കണം കറുപ്പിനെ പുഛിക്കുന്ന തലവെളുത്തവനോട് പറയണം. നീ.........നിന്റെ...മുടി കറുപ്പിക്കരുതെന്ന് കറുപ്പ് യൗവ്വനമാണെന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല