Image

കൊറോണ വാക്സിന്‍ ലോകത്തിന് വൈകാതെ തന്നെ ലഭിക്കുമെന്ന് WHO

Published on 29 June, 2020
കൊറോണ വാക്സിന്‍ ലോകത്തിന് വൈകാതെ  തന്നെ ലഭിക്കുമെന്ന് WHO

ന്യുഡല്‍ഹി: കൊറോണ വൈറസിനെതിരായ വാക്സിന്‍ ലോകത്തിന് എത്രയും പെട്ടെന്ന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.  ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ലോകത്താകമാനം ഒരു കോടിയിലധികം ആളുകള്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. 


 5 ലക്ഷത്തിലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ AstraZeneca ഫാര്‍മ കമ്ബനിയുടെ COVID-19 ന്റെ വാക്സിന്‍ ChAdOx1 nCoV-19 (ഇതിനെ AZD1222 എന്നും വിളിക്കുന്നു) അവസാന ഘട്ട പരീക്ഷണത്തിലാണ്. 


ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗമ്യ സ്വാമിനാഥന്‍ പറയുന്നതനുസരിച്ച്‌, AZD1222 വാക്സിന്‍ മനുഷ്യരില്‍ നടത്താനുള്ള പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും വാക്സിന്‍ ഉത്പാദിപ്പിക്കുന്നതില്‍ AstraZeneca ഫാര്‍മ കമ്ബനി മുന്‍പന്തിയിലാണെന്നുമാണ്.


 ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇതിന്റെ പരീക്ഷണം നടക്കുന്നുണ്ട്. 10,260 പേര്‍ക്ക് ഈ വാക്സിന്‍ നല്‍കും. യുകെയിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് AZD1222 വാക്സിന്‍ നിര്‍മ്മിക്കുന്നത്.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ മറ്റൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ Moderna കൊറോണ വാക്സിന്‍ mRNA 1273 ല്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയ്ക്ക് AstraZeneca ഫാര്‍മ കമ്ബനിയില്‍ കൂടുതല്‍ വിശ്വാസമുണ്ട്.


ഈ വര്‍ഷം അവസാനത്തോടെ കോവിഡ് -19 വൈറസ് വാക്സിന്‍ വിപണിയിലെത്തുമെന്നാണ് AstraZeneca കമ്ബനിയുടെ അവകാശവാദം

Join WhatsApp News
Jose 2020-06-29 11:35:22
As of now, we are still in the dark as how the corona virus surfaced. All we have is speculative information and conclusions. As many, I also thought that China should be punished. But on second thought, who are we punishing? The people who live in China are just like you and me. So striking China is not a good option. Lot of innocent people will be killed. then what? As a civilized nation, we need to deal with them to find a solution for this problem. Politicians can only worsen the issue. A non political humanitarian task force must be formed and seek cooperation from all nations to end this pandemic. Spontaneous and thoughtless actions can only widen the gap among nations which will result in no meaningful resolutions. I hope the world is listening.
Anthappan 2020-06-29 22:42:44
you make sense
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക