Image

കാളപെറ്റു എന്ന കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നു; പരിഹാസവുമായി മുഖ്യമന്ത്രി

Published on 29 June, 2020
കാളപെറ്റു എന്ന കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നു; പരിഹാസവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ്-19 അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വഴിമുട്ടിയാലും സര്‍ക്കാരിനെ ആക്രമിച്ചാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്നും കാളപെറ്റു എന്ന കേള്‍ക്കുമ്പോള്‍  കയറെടുക്കുകയല്ല പകരം പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നതാണ് കാണുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 

ഞായറാഴ്ച പ്രതിപക്ഷ നേതാവ് അസാധാരണ പത്രസമ്മേളനം വിളിക്കുമ്പോള്‍ സര്‍ക്കാരിന് അത് അവഗണിക്കാനാവില്ല. മറുപടി പറയാന്‍ സര്‍ക്കാരിന്റെ സമയം നഷ്ടപ്പെടും. അങ്ങനെ വെറുതെ സമയം നഷ്ടപ്പെടുത്തേണ്ട അവസ്ഥയിലല്ല നമ്മുടെ നാടുള്ളത്. ദുരാരോപണങ്ങളും കുപ്രചരണങ്ങളും കൊണ്ട് ഇത്തരമൊരു ഘട്ടത്തില്‍ ഇറങ്ങിത്തിരിക്കുന്നത് നാടിനും ജനങ്ങള്‍ക്കും ഉപകാരപ്പെടില്ല. വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക