Image

കൊവിഡ് കേസുകള്‍ ഒരു കോടി മൂന്നര ലക്ഷത്തിലേക്ക്; തിങ്കളാഴ്ച മരണത്തില്‍ മുന്നില്‍ ഇന്ത്യ

Published on 29 June, 2020
കൊവിഡ് കേസുകള്‍ ഒരു കോടി മൂന്നര ലക്ഷത്തിലേക്ക്; തിങ്കളാഴ്ച മരണത്തില്‍ മുന്നില്‍ ഇന്ത്യ
ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10,332,209 ല്‍ എത്തി. 506,091 പേര്‍ ഇതിനകം മരണമടഞ്ഞു. 5,609,215 പേര്‍ രോഗമുക്തരായപ്പോള്‍, 4,216,903 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒന്നര ലക്ഷത്തോളം പേരിലേക്കാണ് വൈറസ് ബാധയെത്തിയത്. മൂവായിരത്തോളം മരണമടയുകയും ചെയ്തു. 

അമേരിക്കയില്‍ 2,653,539 പേര്‍ രോഗബാധിതരായി. +16,462 പേര്‍ക്ക് പുതുതായി രോഗബധിതരായി. 128,568 (+131)പേര്‍ മരിച്ചു. ബ്രസീലില്‍ രോഗികള്‍ 1,352,708 (+7,454) ല്‍ എത്തിയപ്പോള്‍ മരണം 57,774 (+116) ആയി. റഷ്യയില്‍ 641,156 പേരിലാണ് വൈറസ്ബാധയെത്തിയത്. ഇന്നു മാത്രം +6,719 പേര്‍. ആകെ മരണം 9,166 (+93). ഇന്ത്യയില്‍ 567,233 പേരാണ് ഇതുവരെ രോഗികളായത്. തിങ്കളാഴ്ച മാത്രം +18,036 പേര്‍. ആകെ മരണം16,904 ഇന്നു മാത്രം+417 മരണം

ബ്രിട്ടണില്‍ 311,965 (+814) പേര്‍ രോഗികളായി. ആകെ 43,575 (+25) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 296,050(+200) പേര്‍ രോഗികളായപ്പോള്‍ 28,346(+3) പേര്‍ മരിച്ചു. രോഗികളുടെ എണ്ണത്തില്‍ പെറുവാണ്. ഏഴാമത്. ഇവിടെ 279,419 പേര്‍ രോഗികളയി. 9,317 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 275,999 (+4,017) പേരിലേക്ക് വൈറസ് എത്തിയപ്പോള്‍ 5,575 (+66) പേര്‍ മരണമടഞ്ഞു. ഇറ്റലിയില്‍ രോഗികള്‍ 240,436 (+126) ആയപ്പോള്‍ 34,744 (+6) പേര്‍ മരണമടഞ്ഞു. 

ഇറാനില്‍ 225,205(+2,536) പേര്‍ രോഗികളായി. ഇതുവരെ 10,670 (+162) പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 216,852 (+4,050) പേര്‍ രോഗികളായി. 26,648 (+267) പേര്‍ മരണമടഞ്ഞു. പാകിസ്താനില്‍ 206,512 (+3,557) രോഗികളുണ്ട്. 4,167 (+49) ആണ് മരണസംഖ്യ. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക