Image

'ഒരു വിദേശിയുടെ മകന് ഒരിക്കലും ദേശസ്നേഹിയാകാന്‍ കഴിയില്ല'- രാഹുല്‍ ഗാന്ധിക്കെതിരെ പ്രജ്ഞാ സിങ്

Published on 29 June, 2020
'ഒരു വിദേശിയുടെ മകന് ഒരിക്കലും ദേശസ്നേഹിയാകാന്‍ കഴിയില്ല'- രാഹുല്‍ ഗാന്ധിക്കെതിരെ പ്രജ്ഞാ സിങ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂര്‍. ഒരു വിദേശിയുടെ മകന് ഒരിക്കലും രാജ്യസ്‌നേഹിയാവാന്‍ കഴിയില്ലെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. ഒരു വിദേശ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച ഒരാള്‍ക്ക് ഒരിക്കലും ഒരു ദേശസ്‌നേഹിയാകാന്‍ കഴിയില്ല. മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ മണ്ണിന്റെ മകന് മാത്രമേ കഴിയൂവെന്ന് ചാണക്യ പറഞ്ഞിട്ടുണ്ടെന്നും പ്രജ്ഞാ സിങ് പറഞ്ഞു.


കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകന്റെയും ദേശസ്നേഹത്തെ പ്രഗ്യ ചോദ്യം ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ള ഒരാളില്‍ നിന്ന് ദേശസ്നേഹം പ്രതീക്ഷിക്കാനാവില്ലെന്നും പ്രജ്ഞാ സിങ് പറഞ്ഞു.

Pragya Thakur is back in news, so is Sonia's foreign origin

Bhopal, June 29 (IANS) BJP lawmaker Pragya Singh Thakur is back in news and so is interim Congress President Sonia Gandhi's foreign roots.

"Videshi mahila ke garbh se paida hua vyakti rashtra bhakt ho hi nahi sakta (A person born out of the womb of a foreigner can't be a patriot)," Thakur said on Sunday without naming Sonia Gandhi. In fact, she went on to invoke Chanakya to suggest that only a son of the soil is fit to protect his country.

The verbal attack came in the wake of Congress questioning the Narendra Modi-led government and repeatedly alleging that India has lost land to Chinese aggression.

"Where will patriotism come from when they have taken membership of two countries," asked the BJP MP from Bhopal, referring to Sonia Gandhi's Italian origin, something which the BJP had raked up in the past too.

While she strongly backed the leadership of Modi and Home Minister Amit Shah, Thakur hit out at the grand old party, alleging, "The party neither has decency to speak, nor it has any culture. The party has no patriotism either."

On Sunday too, the Congress had attacked the Prime Minister with the party's chief spokesperson Randeep Singh Surjewala saying, "In 33 minutes of ‘Mann Ki Baat' he did not take the name of China once. Why is the PM afraid of China?"

Join WhatsApp News
NO TO RSS 2020-06-29 17:07:45
ആർ.എസ.എസിന്റെ ഓരോ തമാശകൾ. മതത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയത എന്ന് അവർ പഠിപ്പിക്കുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപുള്ള ആശയമാണത്. അതായത് ഹിന്ദു അല്ലാത്തയാൾക്ക് ഇന്ത്യാക്കാരനാവാനാവില്ല. ഈ മണ്ടത്തരത്തിന്റെ മറ്റൊരു പതിപ്പാണ് പ്രഗ്യ കുട്ടി പറഞ്ഞത്. അമേരിക്കയിലുള്ള ഹിന്ദുക്കൾക്കൊന്നും ഈ രാജ്യത്തോട് പ്രതിബദ്ധത ഇല്ലെന്നു വേണം ആർ.എസ.എസ. സിദ്ധാന്തം പിന്തുടർന്നാൽ. അത് ശരിയാണോ? സോണിയ ഇറ്റലിയിൽ ജനിച്ചത് അവരുടെ കുറ്റമല്ല. പ്രഗ്യ ഇന്ത്യയിൽ ജനിച്ചത് പ്രഗ്യ തീരുമാനിച്ചിട്ടുമല്ല. എങ്ങനെയോ സംഭവിക്കുന്നു. മതം ആണ് ദേശീയത നിശ്ചയിക്കയുന്നതെങ്കിൽ യൂറോപ്പിൽ പല രാജ്യം ഉണ്ടാവില്ലായിരുന്നു. ഇത്രയധികം മുസ്ലിം രാജ്യങ്ങൾ ഉണ്ടാവുമായിരുന്നില്ല. ബംഗ്ലാദേശ് പാക്കിസ്ഥാനിൽ നിന്ന് വിട്ടു പോകില്ലായിരുന്നു. ആർ.എസ.എസ. പഠിപ്പിക്കുന്ന നീചമായ ആശയങ്ങളെ ഹിന്ദുകകൾ തന്നെ എതിർക്കണം. അത് കാണുന്നില്ല എന്നതാണ് സംകടകരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക