Image

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Published on 30 June, 2020
 സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

തിരുവന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76) ആണ് മരിച്ചത്. ചികിത്സയിലിരിക്കേ 27ന് രാത്രിയാണ്. കൊവിഡ് സ്ഥികീരിച്ചുകൊണ്ടുള്ള സ്രവ പരിശോധനാ ഫലം ഇന്നാണ് വന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 24 ആയി. തിരുവനന്തപുരം ജില്ലയില്‍ അഞ്ചും

27ന് വിമാനമാര്‍ഗം മുംബൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹത്തിന് വിമാനത്താവളത്തില്‍ വച്ച് അവശത അനുഭവപ്പെട്ടതോടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയം ആരോഗ്യനില വളരെ മോശമായിരുന്നു. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ സാംപിളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ആലപ്പുഴ വൈറോളജി ലാബില്‍ അടക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യ പരിശോധന പോസിറ്റീവ് ആയതിനാല്‍ വീണ്ടും പരിശോധന നടത്തുകയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക