Image

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന

Published on 30 June, 2020
ഇന്ത്യന്‍  വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന
ബീജിങ്:ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഐടി ആക്റ്റ് 69എഎ വകുപ്പ് പ്രകാരം 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ പത്രസ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് ചൈന.

വി പി എന്‍ നെറ്റ്‌വര്‍ക്കിലൂടെയാണ് ചൈനയില്‍ പലയിടത്തും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകുന്നത്. അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി ഐ ഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും വി പി എന്‍ സെര്‍വറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 

ഇന്റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്ന് വി പി എന്‍ നെറ്റ്‌വര്‍ക്ക് പോലും പ്രതിരോധിക്കുന്ന സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക