Image

നാടന്‍ പാട്ടുകളുടെ സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

Published on 30 June, 2020
നാടന്‍ പാട്ടുകളുടെ സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ അന്തരിച്ചു

വൈപ്പിന്‍: സംഗീത സംവിധായകന്‍ സിദ്ധാര്‍ഥ് വിജയന്‍ (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് നാലിന് മുരുക്കുംപാടം ശ്മശാനത്തില്‍ നടക്കും. കലാഭവന്‍ മണിയുടെ പാട്ടുകള്‍ക്ക് ഈണം നല്‍കി പ്രശസ്തനായ സംഗീത സംവിധായകനാണ് സിദ്ധാര്‍ത്ഥ്‌.


മൂ​ന്ന് മ​ല​യാ​ള സി​നി​മ​യ്‌​ക്കും നി​ര​വ​ധി ത​മി​ഴ് മ​ല​യാ​ളം റീ​മേ​ക്കു​ക​ള്‍​ക്കും കാ​സ​റ്റു​ക​ള്‍​ക്കും വി​ജ​യ​ന്‍ ഈ​ണ​മി​ട്ടി​ട്ടു​ണ്ട്. ഇ​തു​വ​രെ മൂ​വാ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​തം പ​ക​ര്‍​ന്നു. 1983-ല്‍ ​ഓ​ണ​ക്കാ​ല​ത്തി​റ​ങ്ങി​യ സു​ജാ​യ​ത​യും മാ​ര്‍​ക്കോ​സും ചേ​ര്‍​ന്ന് ആ​ല​പി​ച്ച അ​ത്ത​പ്പൂ​ക്ക​ളം എ​ന്ന ആ​ല്‍​ബ​മാ​ണ് ആ​ദ്യ​ത്തെ ആ​ല്‍​ബം.


ക​ലാ​ഭ​വ​ന്‍​മ​ണി​ക്ക് വേ​ണ്ടി 45 കാ​സ​റ്റു​ക​ള്‍​ക്ക് ഈ​ണം പ​ക​ര്‍​ന്നി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി, അ​മ്മ ഉ​മ്മ മ​മ്മി, സ്വാ​മി തി​ന്ത​ക​ത്തോം തു​ട​ങ്ങി​യ മ​ണി​യു​ടെ ഹി​റ്റു കാ​സ​റ്റു​ക​ള്‍ വി​ജ​യ​ന്‍റെ സം​ഗീ​ത്തി​ലാ​ണ് പി​റ​ന്ന​ത്.


വൈപ്പിന്‍ നെടുമങ്ങാട് മണിയന്‍തുരുത്തില്‍ ചാത്തന്റെയും കുഞ്ഞുപെണ്ണിന്റെയും മകനാണ്. ആദ്യം നെടുങ്ങാട് വിജയന്‍ എന്നറിയപ്പെട്ടിരുന്ന വിജയനെ നടന്‍ തിക്കുറിശിയാണ് സിദ്ധാര്‍ഥ് വിജയനെന്ന് പുനര്‍നാമകരണം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക