Image

കൊറോണ: ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പിന്തുടരണം: പ്രധാനമന്ത്രി

Published on 30 June, 2020
കൊറോണ: ആരോഗ്യ പ്രോട്ടോക്കോള്‍ കര്‍ശനമായി പിന്തുടരണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി | കൊറോണ വ്യാപനം തടയാന്‍ യഥാസമയം രാജ്യത്ത് ഏര്‍പെടുത്തിയ ലോക്ഡൗണ്‍ ലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.


 അതേസമയം, ആരോഗ്യ, ശുചിത്വ പ്രോട്ടോക്കോളുകള്‍ പിന്തുടരുന്നിടതില്‍ ജനങ്ങള്‍ ഇപ്പോള്‍ അശ്രദ്ധ കാണിക്കുന്നുവെന്നും ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടങ്ങളില്‍ ഉണ്ടായിരുന്ന ജാഗ്രത അടുത്ത ദിവസങ്ങളില്‍ കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ആരും നിയമത്തിന് അതീതരല്ല. ഗ്രാമത്തലവന്‍ മുതല്‍ പ്രധാനമന്ത്രി വരെ എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണ്. കൊറോണ തടയാന്‍ ഏര്‍പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. 


 രാജ്യം അണ്‍ലോക്കിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട നിലയലാണുള്ളത്. എന്നിരുന്നാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധികളുടെ സമയമാണ് ഇതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.


പാവപ്പെട്ടവരുടെ ക്ഷേമത്തിനായി 1.75 കോടി രൂപ മാറ്റിവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പത് കോടി കര്‍ശകരുടെ അക്കൗണ്ടുകളില്‍ 18000 കോടി രൂപ നിക്ഷേപിച്ചു. 31,000 കോടി രൂപ പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ എത്തിച്ചു. സൗജന്യ റേഷന്‍ നവംബര്‍ വരെ നീട്ടിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക