Image

കൊവിഡ് അമേരിക്കയിലെ ഇന്ത്യക്കാരെ സാമ്ബത്തികമായും ആരോഗ്യപരമായും തളര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Published on 30 June, 2020
കൊവിഡ് അമേരിക്കയിലെ ഇന്ത്യക്കാരെ സാമ്ബത്തികമായും ആരോഗ്യപരമായും തളര്‍ത്തിയെന്ന്  റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇന്ത്യക്കാരെ കൊവിഡ് സാമ്ബത്തികമായും, ആരോഗ്യപരമായും വളരെയധികം ബാധിച്ചുവെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസാണ് പഠനം നടത്തിയത്. 


ദീര്‍ഘകാല പദ്ധതികളെയും കൊവിഡ് ബാധിച്ചതായി സര്‍വ്വേയില്‍ പങ്കെടുത്ത അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും പറഞ്ഞു. ഇന്ത്യന്‍ വംശജരില്‍ 30 ശതമാനം പേര്‍ക്കും ശമ്ബളത്തില്‍ കുറവുണ്ടായി. സര്‍വേയില്‍ പങ്കെടുത്ത ആറു പേരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിക്കുകയോ കുടുബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.


വളരെ കുറച്ച്‌ ഇന്ത്യക്കാര്‍ക്ക് മാത്രമാണ് താമസ, കുടിയേറ്റ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. കുടുംബ ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങളുണ്ടായി. മാനസിക പിരിമുറുക്കവും, നിരാശയും വര്‍ദ്ധിച്ചതായി സര്‍വേയില്‍ പങ്കെടുത്ത നാലിലൊന്നു പേര്‍ സമ്മതിച്ചു. കൊവിഡ് കാലത്ത് ഭൂരിഭാഗം ഇന്ത്യന്‍ വംശജരും ജീവിതശൈലി മാറ്റിയതായും സര്‍വേ വെളിപ്പെടുത്തുന്നു.


മാസ്‌ക്, ഭക്ഷണം, വൈദ്യസഹായം, താമസ ക്രമീകരണം എന്നിവ ഉപയോഗിച്ച്‌ മുഖ്യധാരാ ജനതയെ സഹായിക്കാന്‍ ഇന്ത്യന്‍- അമേരിക്കക്കാരുടെ വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധരായിട്ടുണ്ട്. 

കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചത് അമേരിക്കയിലാണ്. 25 ദശലക്ഷത്തിലധികം രോഗികള്‍. 1,25,000 മരണങ്ങളും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക