Image

കാട്ടുപന്നിയുടെ ജഡത്തെ അപമാനിച്ചെന്ന്; കര്‍ഷകനെതിരേ കേസ്

Published on 30 June, 2020
 കാട്ടുപന്നിയുടെ ജഡത്തെ അപമാനിച്ചെന്ന്; കര്‍ഷകനെതിരേ കേസ്
കോ!ടഞ്ചേരി: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സര്‍ക്കാരിന്റെ  അനുമതി ആദ്യമായി ഉപയോഗിച്ച കര്‍ഷകനെതിരെ വനം വകുപ്പ് നടപടിയെടുത്തു. കോടഞ്ചേരി കോക്കോട്ടുമല എടപ്പാട്ട്കാവുങ്കല്‍ ജോര്‍ജ് ജോസഫിനെ, പന്നിയെ വെടിവയ്ക്കാന്‍ അനുമതിയുള്ളവരുടെ പട്ടികയില്‍നിന്ന് വനംവകുപ്പ് ഒഴിവാക്കി.

കാട്ടുപന്നിയുടെ ജഡത്തിന്റെ മുകളില്‍ കാല്‍ കയറ്റിവച്ചു ഫോട്ടോ എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിനാണു നടപടിയെന്നു കോഴിക്കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം. രാജീവന്റെ ഉത്തരവില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക