കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡിലെ കമ്പിളിപറമ്പ്, കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 56-ാം വാര്‍ഡില്‍ പെട്ട ചക്കുംകടവ്, 62-ാം. വാര്‍ഡില്‍പ്പെട്ട വെള്ളയില്‍ എന്നിവിടങ്ങള്‍ കണ്ടെയ്ന്മെന്റ് സോണായി ജില്ലാ കളക്ടര്‍ സാംബശിവ പ്രഖ്യാപിച്ചു.
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവിടം കണ്ടെയിന്മെന്റ് സോണ്‍ ആയത്. 27-ാം തീയതി വെള്ളയില്‍ കുന്നമ്മലില്‍ തൂങ്ങിമരിച്ച വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കോര്പ്പറേഷന് പരിധിയിലെ 56, 62, 66 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടത്.