Image

കോഴിക്കോട് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ആളുടെ രണ്ടാമത്തെ കോവിഡ് ഫലവും പോസിറ്റീവ്

Published on 30 June, 2020
കോഴിക്കോട് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ ആളുടെ രണ്ടാമത്തെ കോവിഡ് ഫലവും പോസിറ്റീവ്


കോഴിക്കോട്:   വെള്ളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തയ ആളുടെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവായി. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് രണ്ടാമത്തെ പരിശോധനാ ഫലം വന്നത്.  ആദ്യ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ വെള്ളയില്‍ പോലീസ് സ്റ്റേഷനിലെ സിഐ അടക്കമുള്ള ഏഴ് പോലീസുകാരെ ക്വാറന്റീനിലാക്കിയിരുന്നു.

മരിച്ചയാളുടെ മൃതദേഹം കാണാന്‍ വീട്ടിലെത്തിയവരും  ഇയാളുടെ ബന്ധുക്കളുമായി അടുത്തിടപഴകുകയും ചെയ്ത 92 പേരുടെ പട്ടിക കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിലുള്ള പലരോടും ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  വളരെ അടുത്തടുത്ത് വീടുകള്‍ ഉള്ള സ്ഥലമായതിനാല്‍ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കാനുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക