Image

മുസ്‌ലിം സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്

Published on 30 June, 2020
മുസ്‌ലിം സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്
ബെയ്ജിങ്: ഉയ്ഗൂര്‍ മുസ്‌ലിം സ്ത്രീകളെ ചൈന നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയിലാണ് ഉയ്ഗൂര്‍ മുസ്‌ലിംകള്‍ കൂടുതലായും അധിവസിക്കുന്നത്.

ചൈനീസ് സര്‍ക്കാര്‍ രേഖകള്‍, നയപരിപാടികള്‍, ഉയ്ഗൂര്‍ വിഭാഗത്തിലെ സ്ത്രീകളുമായുള്ള അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ജര്‍മന്‍ ഗവേഷകനായ അഡ്രിയാന്‍ സെന്‍സാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സമ്മര്‍ദ്ദം ഉയര്‍ന്നിട്ടുണ്ട്.

ഉയിഗുര്‍ മുസ്‌ലിം സ്ത്രീകളെയും മറ്റു ചെറുന്യൂനപക്ഷങ്ങളെയും പ്രത്യേക ക്യാമ്പുകളിലെത്തിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതിന് വിധേയമാക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുക,ആര്‍ത്തവം നിര്‍ത്തിക്കുന്നതിനായുള്ള ഇഞ്ചക്ഷന്‍ നല്‍കുക തുടങ്ങിയ ക്രൂര നടപടികള്‍ നടപ്പാക്കുന്നതായും പറയുന്നു.

സാംസ്കാരികവും ഇസ്‌ലാമികവുമായ വ്യക്തിത്വം ഇല്ലാതാക്കാനായി ബ്രെയിന്‍ വാഷിങ് ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളതായി ഉയിഗൂര്‍ സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടിതയാറാക്കിയതാണെന്നുമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്‍െറ പ്രതികരണം.

ഉയ്ഗൂര്‍ മുസ്‌ലിംകളെ പാര്‍പ്പിക്കാന്‍ ചൈന തടങ്കല്‍ പാളയങ്ങള്‍ ഒരുക്കിയതായും അഞ്ചുലക്ഷം കുട്ടികളെ പ്രത്യേകം ബോര്‍ഡിങ് സ്കൂളുകളിലേക്ക് മാറ്റിയതായും നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക