Image

മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയുടെ മകന്‍ കൊവിഡ് ബാധിച്ചു മരിച്ചു

Published on 01 July, 2020
മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയുടെ മകന്‍ കൊവിഡ് ബാധിച്ചു മരിച്ചു


ന്യുഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയുടെ മകന്‍ കൊവിഡ് ബാധിച്ചു മരിച്ചു. ദിനേഷ് (40) ആണ് മരിച്ചത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ലഖ്‌നൗവിലെ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച ദിനേഷിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

രണ്ടാം യു.പി.എ സര്‍ക്കാരില്‍ ഉരുക്കു വകുപ്പ് മന്ത്രിയായിരുന്ന ബേനി പ്രദാസ് വര്‍മ്മ, സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റിലാണ് രാജ്യസഭാംഗമായിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് മബണി പ്രസാദ് മരണമടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക